നേമം: കരമന-കളിയിക്കാവിള പാതയുടെ പ്രാവച്ചമ്പലം മുതൽ ബാലരാമപുരം വരെയുള്ള രണ്ടാം ഘട്ടത്തിെൻറ നിർമാണത്തിനായുള്ള ടെൻഡർ ഈ മാസാവസാനത്തോടെയുണ്ടാവുമെന്ന് പാത വികസന ആക്ഷൻ കൗൺസിലിന് ദേശീയപാത വകുപ്പ് അധികൃതർ ഉറപ്പുനൽകി. രണ്ടാം ഘട്ടത്തിൽ അവശേഷിക്കുന്ന ബാലരാമപുരം- വഴിമുക്ക് പ്രദേശത്ത് ഇപ്പോൾ നടക്കുന്ന സാമുഹിക ആഘാത പഠനം പൂർത്തിയായി റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് ആ ഭാഗത്തെ പാത നിർമാണവും നടത്തും. വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുള്ള അവസാന ഭാഗത്തെ അലൈൻമെൻറ് പൊതുമരാമത്ത് ഡിസൈൻ വിഭാഗം ഏറക്കുറെ തയാറാക്കിക്കഴിഞ്ഞു. സർക്കാർ അംഗീകാരം ലഭിച്ചാൽ അലൈൻമെൻറ് പ്രസിദ്ധീകരിക്കും. കിഫ്ബി യുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാത നിർമാണം നടത്തുക. പ്രാവച്ചമ്പലത്ത് പഴയ രാജപാതയിൽ സർക്കാർ സ്ഥലത്ത് താമസിക്കുന്ന 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ദേശീയപാത വിഭാഗം കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരമന--കളിയിക്കാവിള പാത വികസന ആക്ഷൻ കൗൺസിൽ പ്രസിഡൻറ് എ.എസ്. മോഹൻകുമാർ, ഭാരവാഹികളായ ആർ.എസ്. ശശികുമാർ, എസ്.കെ. ജയകുമാർ, മണ്ണാങ്കൽ രാമചന്ദ്രൻ, എസ്.എസ്. ലളിത് എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.