മുത്തലാഖ് ബില്ലിനെതിരെ പ്രതിഷേധസംഗമം നടത്തി

കൊല്ലം: ഏക സിവിൽ കോഡിനായി വാദിക്കുന്ന കേന്ദ്ര സർക്കാറി​െൻറ മുത്തലാഖ് ബില്ലിനുവേണ്ടിയുള്ള ശ്രമം ദുരുദ്ദേശപരമാണെന്നും അതിനുവേണ്ടിയുള്ള നീക്കം ഉപേക്ഷിക്കണമെന്നും കെ.എം.വൈ.എഫ്, ഡി.കെ.ഐ.എസ്.എഫ് സംഘടനകളുടെ താലൂക്ക് കമ്മിറ്റി സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധസംഗമം ആവശ്യപ്പെട്ടു. സംഗമത്തിന് മുന്നോടിയായി കണ്ണനല്ലൂരിൽ നടന്ന പ്രകടനത്തിന് കുണ്ടുമൺ ഹുസൈൻ മന്നാനി, അൻസർ കുഴിവേലിൽ, അനസ് മന്നാനി, അബൂത്വാഹിർ മുസ്ലിയാർ, ശിബുഖാൻ, നൗഫൽ മൈലാപ്പൂർ, ഷഫീഖ് മുസ്ലിയാർ, ഹസീൻ മുസ്ലിയാർ, ഷംനാദ് മൗലവി, സജീർ കളിയിലഴികം എന്നിവർ നേതൃത്വം നൽകി. കാരാളി ഇ.കെ. സുലൈമാൻ ദാരിമി, കണ്ണനല്ലൂർ നാഷിദ് ബാഖവി, കുറിഞ്ചിലക്കാട് നവാസ് മന്നാനി, അബ്ദുൽഹക്കീം മൗലവി, ജെ.എം. നാസറുദ്ദീൻ, കെ.ആർ. ശാഹുൽഹമീദ് മൗലവി, പാലുവള്ളി എ. നാസിമുദ്ദീൻ മന്നാനി, സിദ്ദീഖ് മുസ്ലിയാർ, അക്ബർഷാ മൈലാപ്പൂർ, ഷാജഹാൻ മന്നാനി, സാലിം മുട്ടയ്ക്കാവ്, മുനീർ അമാനി, റഫീഖ്ശാ മൗലവി, നിസാം കുന്നത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.