തിരുവനന്തപുരം: കാട്ടാക്കടയില്‍ ആസിഡ് ആക്രമണത്തിൽ ഗുരുതര പൊള്ളലേറ്റ സ്വകാര്യ സ്കൂള്‍ അധ്യാപികയുടെ ചികിത്സ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സ്ത്രീ സുരക്ഷ സമിതി ജില്ല പ്രസിഡൻറ് എല്‍. ഹരിറാം സെക്രട്ടറി എസ്. മിനി എന്നിവര്‍ ആവശ്യപ്പെട്ടു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സമാനമായ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പെണ്‍കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ഭയാനകമാംവണ്ണം പെരുകുമ്പോഴും അതിന്മേലുള്ള ശിക്ഷ നടപടികള്‍ വൈകുന്നത് ആക്രമണകാരികള്‍ക്ക് കൂടുതല്‍ ശക്തിപകരുകയാണ്. നിർധനകുടുംബത്തിന് ചികിത്സ െചലവുകൾ താങ്ങാൻ പറ്റുന്നതല്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.