ഉൽപാദന വർധനക്കായി കോക്കനട്ട് മിഷന്‍ രൂപവത്കരിക്കും -മന്ത്രി സുനില്‍കുമാര്‍ തിരുവനന്തപുരം: നാളികേര ഉൽപാദനം വർധിപ്പിക്കുന്നതിന് കോക്കനട്ട് മിഷന്‍ രൂപവത്കരിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. കാര്‍ഷിക മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 10 വര്‍ഷത്തിനകം ഉൽപാദനം വർധിപ്പിക്കുന്ന തരത്തിലാണ് പദ്ധതിക്ക് രൂപം നല്‍കുക. 2022 ഓടെ ഉൽപാദിപ്പിക്കുന്ന നാളികേരത്തിെൻറ 30 ശതമാനത്തില്‍നിന്ന് മൂല്യവർധിത ഉൽപന്നങ്ങള്‍ നിർമിക്കുകയാണ് ലക്ഷ്യം. മൂല്യവർധിത ഉൽപന്നങ്ങള്‍ തയാറാക്കുന്നതിന് തൃശൂരില്‍ അഗ്രോപാര്‍ക്ക് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. വാഴപ്പഴം, തേന്‍ എന്നിവയില്‍നിന്നുള്ള ഉൽപന്നങ്ങളാണ് ഇവിടെ തയാറാക്കുക. ഇതിലൂടെ മാത്രമേ കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാകൂ. പച്ചക്കറി വിപണി വിപുലീകരിക്കുന്നതിെൻറ ഭാഗമായി വി.എഫ്.പി.സി.കെയെ ശക്തിപ്പെടുത്തും. എല്ലാവിധ നടീല്‍ വസ്തുക്കളും കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്ന സ്ഥാപനമായി ഇതിനെ മാറ്റിക്കൊണ്ടിരിക്കുകയാണ്. വട്ടവട വെളുത്തുള്ളിക്ക് ഭൗമസൂചിക രജിസ്‌ട്രേഷന്‍ എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പ്രത്യേകതകളുള്ള വിവിധ ഉൽപന്നങ്ങള്‍ക്ക് ഭൗമസൂചിക രജിസ്‌ട്രേഷനെടുക്കും. നാടന്‍ വിത്തുകള്‍ ഉൽപാദിപ്പിച്ച് കര്‍ഷകരിലെത്തിക്കാന്‍ വേണ്ട നടപടി കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്ന് സ്വീകരിച്ചിട്ടുണ്ട്. ജൂലൈ, ആഗസ്റ്റിൽ അമ്പലവയലില്‍ വിത്തുത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷികോൽപാദന കമീഷണര്‍ ടിക്കാറാം മീണ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ സുനില്‍കുമാര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉപദേശക സമിതി അംഗങ്ങള്‍, ഡോ. ഹേലി, മാധ്യമപ്രവര്‍ത്തകര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.