'ബ്ലോക്കിൽ ഒരു ദിവസം കലക്ടർ'; ഇന്ന് ശാസ്​താംകോട്ടയിൽ

കൊല്ലം: ഭരണനിർവഹണം കൂടുതൽ ജനസൗഹൃദമാക്കുന്നതിന് ലക്ഷ്യമിടുന്ന 'ബ്ലോക്കിൽ ഒരു ദിവസം കലക്ടർ' പരിപാടി വ്യാഴാഴ്ച ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് നടക്കും. ഇതിന് മുന്നോടിയായി രാവിലെ 7.30ന് കലക്ടർ ഡോ. എസ്. കാർത്തികേയൻ ശൂരനാട് നോർത്ത് ഒന്നാം വാർഡിലെ തറയിൽ പട്ടികജാതി കോളനി സന്ദർശിക്കും. ഒമ്പത് മുതൽ കലക്ടറുടെ സാന്നിധ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് മേഖലയിലെ 24 വകുപ്പുകളിലെ ഉദ്യോഗസ്ഥർ പദ്ധതി അവലോകന ചർച്ച നടത്തും. തുടർന്ന് ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്ത് ജനപ്രതിനിധികളുമായുള്ള ആശയവിനിമയവും ചർച്ചയും പൊതുവിഷയങ്ങളുടെ അവതരണവുമുണ്ടാകും. ഉച്ചക്ക് രണ്ട് മുതൽ വിവിധ വിഭാഗങ്ങളിെല യുവതീ യുവാക്കളുമായി ആശയവിനിമയം നടക്കും. വൈകീട്ട് നാലിന് പോരുവഴി പഞ്ചായത്തിലെ അംബേദ്ക്കർ കോളനി, പ്രീ മെട്രിക് ഹോസ്റ്റൽ, താലൂക്ക് ആശുപത്രി എന്നിവിടങ്ങൾ കലക്ടർ സന്ദർശിക്കും. പരിപാടിയുടെ ഭാഗമായി അംബേദ്കർ കോളനിയിൽ ആയുർവേദ- ഹോമിയോ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവുമുണ്ട്. ജില്ല ശുചിത്വ മിഷ​െൻറ നേതൃത്വത്തിൽ പ്രകൃതി സൗഹൃദ വസ്തുക്കളുടെ നിർമാണവും കോളനി നിവാസികൾക്ക് പരിശീലനവും നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.