കല്ലുംതാഴം മർമാശ്രമം വേൾഡ് ഫെഡറേഷൻ ഒാഫ് അക്യുപങ്ചർ സൊസൈറ്റിയിൽ

കൊല്ലം: കല്ലുംതാഴം മർമാശ്രമം വേൾഡ് ഫെഡറേഷൻ ഒാഫ് അക്യുപങ്ചർ -മോക്‌സിബൂഷൻ സൊസൈറ്റിയുടെ അംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചതായി ചെയർമാൻ എ.കെ. പ്രകാശൻ ഗുരുക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലെ ആരോഗ്യ-സാംസ്‌കാരിക-സൗഹൃദ വ്യവസ്ഥകൾ പ്രകാരം ഭാരതത്തിലെ പാരമ്പര്യ ചികിത്സ സമ്പ്രദായങ്ങൾ മറ്റു രണ്ടു രാജ്യങ്ങിലെ വിദ്യാർഥികൾക്കും അവരുടേത് ഇന്ത്യൻ വിദ്യാർഥികൾക്കും പരിശീലിപ്പിക്കാൻ മർമാശ്രമം വിപുലമായ സൗകര്യങ്ങൾ ഒരുക്കും. ഇതിലൂടെ ഡോക്‌ടർമാർക്കും തെറപ്പിസ്‌റ്റുകൾക്കും വിദേശരാജ്യങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്രതലത്തിൽ എൻ.ജി.ഒ ആരംഭിക്കുമെന്ന് വേൾഡ് ഫെഡറേഷൻ ഒഫ് അക്യുപങ്ചർ - മോക്‌സിബൂഷൻ സൊസൈറ്റി വൈസ് പ്രസിഡൻറും റഷ്യൻ പ്രഫസറുമായ വിസ്‌കി ഈഗോർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.