ഇടത് യുവജന സംഘടനകൾ പ്രതിഷേധിച്ചു

അഞ്ചൽ: കുരീപ്പുഴ ശ്രീകുമാറിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്, -മഹിളസംഘം, ഡി.വൈ.എഫ്.ഐ സംഘടനകൾ അഞ്ചലിൽ പ്രതിഷേധം സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് -മഹിളസംഘം സംഘടനകളുടെ യോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ഇ.കെ. സുധീർ, മഹിള സംഘം മണ്ഡലം സെക്രട്ടി ഗിരിജ മുരളി, വി. അജിവാസ് എന്നിവർ യോഗങ്ങളിൽ സംസാരിച്ചു. പ്രകടനത്തിന് നേതാക്കളായ രാധ രാജേന്ദ്രൻ, ആർ.എസ്. രജനീഷ്, അജിമോൻ, എബിൻ തോമസ്, ലിബു അലക്സ്, അരുൺ ചന്ദ്രശേഖർ, നസീർ, വിനോദ്, ആദർശ് സതീശൻ, അവിനാശ് എന്നിവർ നേതൃത്വം നൽകി. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം രഞ്ചു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് പി.വി. പ്രശാന്ത്, സെക്രട്ടറി ടി.അഫ്സൽ, അംഗങ്ങളായ രശ്മി സുഭഗൻ, എസ്. ഷൈജു, അസീം, ഹരി രാജ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.