ഓണമ്പള്ളി ഏലായിൽ വ്യാപക നികത്തൽ: അധികൃതർക്ക് മൗനം

ശാസ്താംകോട്ട: ശൂരനാട് വടക്ക് പഞ്ചായത്തിലെ ഓണമ്പള്ളി ഏലായിൽ വൻതോതിൽ നികത്തൽ. കൈത്തോടുകൾ നികത്തിയും പണ കോരിയും കരമണ്ണ് ഇറക്കിയും ഏലായുടെ രൂപഭാവങ്ങൾ തന്നെ ദ്രുതഗതിയിൽ മാറ്റുമ്പോൾ പഞ്ചായത്തും കൃഷി, റവന്യൂ വകുപ്പുകളും മൗനം പാലിക്കുകയാണ്. സംസ്ഥാനത്തെ മികച്ച ഗ്രൂപ് ഫാമിങ് ഏലാക്കുള്ള സർക്കാറി​െൻറ നെൽക്കതിർ അവാർഡിന് 1999ൽ അർഹമായ ഏലായാണ് ഓണമ്പള്ളി. 300 ഹെക്ടർ പാടശേഖരത്തിൽ പകുതിയിലധികവും ഇപ്പോൾ തരിശുകിടക്കുകയാണ്. ഈ തരിശ് നിലമാണ് ഉടമകൾ രൂപംമാറ്റി കരയാക്കുന്നത്. കൈത്തോടുകളും വെള്ളം ലഭ്യമാകാനുള്ള ഇതര മാർഗങ്ങളും നികത്തൽമൂലം ഇല്ലാതായി. ഇതിനാൽ നെൽകൃഷി നടത്തുന്ന നിലം ഉടമകൾ പ്രതിസന്ധിയിലുമാണ്. മകരക്കൊയ്ത്തിനുവേണ്ടി നടത്തിയ നെൽകൃഷി വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങി നശിച്ചതും ഓണമ്പള്ളിയിലെ ശേഷിക്കുന്ന കർഷകർ നേരിട്ട ദുരിതമാണ്. നിലംനികത്തിലിനും മണ്ണെടുപ്പിനും എതിരെ പ്രമേയം അംഗീകരിച്ച് നിലപാട് വ്യക്തമാക്കിയ പഞ്ചായത്താണ് ശൂരനാട് വടക്ക്. എന്നാൽ, ഇേപ്പാൾ പഞ്ചായത്ത് സ്വീകരിക്കുന്ന നിസ്സംഗതക്ക് ഒപ്പംനിൽക്കുകയാണ് റവന്യൂ, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥരും. അംഗത്വ കാമ്പയിൻ കൊല്ലം: നാഷനൽ മുസ്ലിം കൗൺസിൽ അംഗത്വ കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം പ്രസിഡൻറ് എ. റഹീംകുട്ടി നിർവഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം തോപ്പിൽ ബദറുദ്ദീന് അംഗത്വ ബുക്ക് നൽകിയായിരുന്നു ഉദ്ഘാടനം. ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന നേതാക്കളായ വൈ.എ. സമദ്, ഡോ. എം.എ. സലാം, സലിം മഞ്ചലി, ജെ.എം. അസ്ലം, എം. ഇബ്രാഹീംകുട്ടി, എ. മുഹമ്മദ് കുഞ്ഞ്, അർത്തിയിൽ അൻസാരി, പോരുവഴി സലാം, മാലുമ്മേൽ സലിം, ഇ. നുജൂം, നെടുമ്പന ജാഫർ, എ. അബ്ദുസ്സലാം, ഹംസത്ത് ബീവി, ഇ. ഐഷബീവി, പി. ലൈലബീവി, എ. മുതാംസ് ബീഗം, എസ്. സഫിയബീവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.