ചാത്തന്നൂർ സെൻറ്​ ജോർജ്​ യു.പി സ്‌കൂൾ ശതാബ്‌ദി ആഘോഷം

കൊല്ലം: ഒരു വർഷത്തെ പരിപാടികളോടെ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതി​െൻറ ഭാഗമായ വിളംബരഘോഷയാത്ര 10ന് വൈകീട്ട് നാലിന് ചാത്തന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽനിന്ന് ആരംഭിക്കും. ചാത്തന്നൂർ അസി. കമീഷണർ ജവഹർ ജനാർദ് ഘോഷയാത്ര ഫ്ലാഗ് ഒാഫ് ചെയ്യും. തുടർന്ന് നടക്കുന്ന ശതാബ്‌ദി ആഘോഷ സമ്മേളനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷതവഹിക്കും. പ്രഥമാധ്യാപിക വി. ഗീവർഗീസ് പണിക്കർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജേക്കബ് വർഗീസ് കോയിപ്പുറം, പി.ടി.എ പ്രസിഡൻറ് സിദ്ദീഖ് മൗലവി, ജോയൻറ് കൺവീനർ ടി. ലോവൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.