ചവറ: ജനാലകളിലെ കറുത്ത സ്റ്റിക്കർ ജനങ്ങളെ ആശങ്കയിലാക്കുേമ്പാൾ ചവറയിൽ 'വെളുത്ത സ്റ്റിക്കർ' പ്രത്യക്ഷപ്പെട്ടു. ചവറ പന്മന കുറ്റിവട്ടം ആദിൽ മൻസിലിൽ അബ്ദുൽ റഹ്മാെൻറ വീട്ടിലെ ജനലുകളിലാണ് വെളുത്ത സ്റ്റിക്കർ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഉറക്കമുണർന്ന വീട്ടുകാരാണ് ജനലുകളിൽ സ്റ്റിക്കർ പതിച്ചിരിക്കുന്നത് കണ്ടത്. ഉടൻ വിവരം ചവറ പൊലീസിൽ അറിയിച്ചു. ചവറയുടെ വിവിധ പ്രദേശങ്ങളിൽ കറുത്ത സ്റ്റിക്കർ പതിക്കുന്നത് വ്യാപകമാകുന്നതിനിടയിലാണ് വെളുത്ത സ്റ്റിക്കർ പ്രത്യക്ഷപ്പെടുന്നത്. സംഭവങ്ങൾക്ക് പിന്നിൽ സാമൂഹിക വിരുദ്ധ സംഘങ്ങളാണെന്നാണ് പൊലീസ് പറയുന്നത്. ജനങ്ങൾ ഭയപ്പെടേെണ്ടന്നും അന്വേഷണം ഊർജിതമാക്കിയതായും ചവറ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.