ഓയൂർ: തെൻറ കലാസപര്യയുടെ ഏറിയ പങ്കും വിനിയോഗിച്ച പകൽക്കുറി കലാഭാരതിയിൽ കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായർക്ക് കഥകളി േപ്രമികളുടെയും സാംസ്കാരിക പ്രവർത്തകരുടെയും നാട്ടുകാരുടെയും അന്ത്യാഞ്ജലി. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ കലാഭാരതിയിൽ എത്തിച്ച മൃതദേഹത്തെ വർക്കല എം.എൽ.എ വി. ജോയി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് അടുക്കൂർ ഉണ്ണി, പ്രമുഖ കലാകാരന്മാർ എന്നിവർ അനുഗമിച്ചു. കഥകളി കലാകാരന്മാർ, സാംസ്കാരിക പ്രവർത്തകർ, ജനപ്രതിനിധികൾ, ആരാധകർ, നാട്ടുകാർ എന്നിവരുടെ വലിയ സമൂഹം അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. കലാഭാരതി കഥകളി വിദ്യാലയം പ്രസിഡൻറ് രാജീവ്, സെക്രട്ടറി അടുക്കൂർ ഉണ്ണി, പ്രിൻസിപ്പൽ കലാഭാരതി രാജൻ, ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള സ്മാരക സാംസ്കാരിക കലാകേന്ദ്രം പ്രസിഡൻറ് േപ്രംകുമാർ, സെക്രട്ടറി ഒ. വിജയൻ, പകൽക്കുറി കഥകളി ക്ലബ് പ്രസിഡൻറ് ഹരിദാസ്, സെക്രട്ടറി വിനോദ്, മറ്റു സാംസ്കാരിക സംഘടനാപ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ റീത്ത് സമർപ്പിച്ചു. ഒന്നരയോടെ മൃതദേഹം പൊതുദർശനത്തിനായി കൊല്ലം ടൗൺ ഹാളിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.