-ഹൈടെക് യുഗത്തിലേക്ക്​ 'മിഴി' തുറന്ന്​ തട്ടത്തുമല എച്ച്​.എസ്​.എസ്​

കിളിമാനൂർ: സാങ്കേതികത്തികവി​െൻറ വാതായനങ്ങൾ തുറന്ന് സർക്കാറി​െൻറ പൊതുവിദ്യാഭ്യാസ സംരക്ഷണപരിപാടിക്ക് കൂടുതൽ കരുത്തും പ്രതീക്ഷയും പകരുകയാണ് തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തി​െൻറ ഭാഗമായി 2017 ആഗസ്റ്റിൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇപ്പോൾ അന്തിമഘട്ടത്തിലാണ്. ആദ്യഘട്ടത്തിൽ അധ്യാപകരും രക്ഷാകർത്താക്കളും നാട്ടുകാരും ഒരുമിച്ച് ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിലെ ആറ് ക്ലാസ് മുറികൾ പൂർണമായും ടൈൽസ് പാകി മനോഹരമാക്കി. തുടർന്ന് കെ.എസ്.എഫ്.ഇ സി.എസ്.ആർ ഫണ്ട് എന്നിവ ഉൾപ്പെടെ 32 ലക്ഷം രൂപ വിനിയോഗിച്ച് പത്ത് കമ്പ്യൂട്ടറുകള്‍ വീതമുള്ള രണ്ട് എ.സി കമ്പ്യൂട്ടർ ലാബുകൾ എൽ.പി, യു.പി വിഭാഗത്തിൽ സജ്ജീകരിച്ചു. പ്രീപ്രൈമറി മുതല്‍ ഹയ‍ര്‍ സെക്കന്‍ഡറി വരെ എല്ലാ ക്ലാസുകളിലും ലാപ്ടോപ്പും പ്രൊജക്ടറുകളും മള്‍ട്ടിമീഡിയ സൗണ്ട്സിസ്റ്റവും സ്ഥാപിച്ചു. ഹയർ സെക്കൻഡറി വിഭാഗം പൂർണമായി സ്മാർട്ട് ക്ലാസ് റൂമുകളായി മാറി. കൂടാതെ 'മിഴി' എന്ന പേരിൽ ഇൻററാക്ടീവ് ചാനലും ഒരുങ്ങി. ആധുനികസൗകര്യങ്ങളുള്ള മാധ്യമ സംവിധാനം എല്ലാ ക്ലാസ് മുറികളേയും തമ്മിൽ ബന്ധിപ്പിക്കും. അവതരിപ്പിക്കുന്ന പരിപാടികള്‍ ക്ലാസ് മുറികളിലിരുന്ന് ഒരു ചാനലിലെന്നവണ്ണം കുട്ടികൾക്ക് കാണാനും സാധിക്കും. ലോകത്തി​െൻറ നാനാഭാഗങ്ങളിലുള്ള വിദഗ്ധ‍ര്‍ക്ക് കുട്ടികളോട് തത്സമയം സംവദിക്കാനും ഇത് സൗകര്യമൊരുക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.