കൊല്ലം: ഹരിത കേരള മിഷനിൽ ഉൾപ്പെടുത്തി കൊല്ലം ശ്രീനാരായണ കോളജിൽ ആരംഭിച്ച ജൈവ പച്ചക്കറിക്കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ് ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സി. അനിതാശങ്കറിെൻറ നേതൃത്വത്തിലാണ് വിളവെടുപ്പ് നടന്നത്. കോളജിലെ നാഷനൽ സർവിസ് സ്കീമിെൻറയും എല്ലാ പഠനവകുപ്പിെൻറയും സഹായത്തോടെയാണ് കൃഷിയിറക്കിയത്. എൻ.എസ്.എസ് േപ്രാഗ്രാം ഒാഫിസർമാരായ ഡോ. എസ്. വിഷ്ണു, എസ്. ജിസ, കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ ആർ. രാമചന്ദ്രൻ, ഡി. ഷാജി, കർമസേന പ്രസിഡൻറ് സാംബൻ കെ. ഒാട്ടുപുരയിൽ എന്നിവർ പെങ്കടുത്തു. പയർ, പാവയ്ക്ക, പച്ചമുളക്, വെണ്ടയ്ക്ക, തക്കാളി എന്നിവയാണ് ആദ്യഘട്ടത്തിൽ വിളവെടുപ്പ് നടത്തിയത്. അധ്യാപക ഒഴിവ് കൊല്ലം: ഇരവിപുരം തട്ടാമല ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു അറബിക് അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ രേഖകളുമായി തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് അഭിമുഖത്തിൽ പെങ്കടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.