പുനലൂർ: സംസ്ഥാനത്ത് വെള്ളപ്പൊക്ക ബാധിത പഞ്ചായത്തുകളിൽനിന്ന് ജില്ലയിലെ പഞ്ചായത്തുകൾ പുറത്തായി. ജില്ലയിൽ 60ഓളം വില്ലേജുകൾ പ്രളയബാധിതമായി റവന്യൂ ഉൾപ്പെടുത്തിയപ്പോഴാണ് പഞ്ചായത്ത് വകുപ്പ് ജില്ലയെ അവഗണിച്ചത്. ഇതുകാരണം സർക്കാർ അനുവദിക്കുന്ന പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജില്ലക്ക് സഹായം ലഭിക്കിെല്ലന്ന് ആശങ്കയുണ്ട്. ജില്ലയിൽ ആയിരത്തോളം വീടുകൾ തകർന്നു. ആറുകോടിയോളം രൂപയുടെ കൃഷിയും നശിച്ചു. പ്രളയബാധിതരെ മാറ്റിപ്പാർപ്പിക്കാൻ 112 ക്യാമ്പ് തുറന്ന് 57,885 കുടുംബങ്ങളെ താമസിപ്പിച്ചിരുന്നു. കിഴക്കൻ മലയോരത്തും പടിഞ്ഞാറൻ മേഖലയിലുമുള്ള നിരവധി പഞ്ചായത്തുകളിൽ പ്രളയത്തിൽ വലിയ നാശനഷ്ടം നേരിട്ടിരുന്നു. പത്ത് ജില്ലകളിലെ 259 പഞ്ചായത്തുകളാണ് വകുപ്പിെൻറ പട്ടികയിലുള്ളത്. ഏറ്റവും കൂടുതൽ 41 പഞ്ചായത്തുള്ള പാലക്കാടും രണ്ടാംസ്ഥാനത്ത് 36 പഞ്ചായത്തുള്ള ആലപ്പുഴയും ഉൾപ്പെടുന്നു. ഏറ്റവും കുറവ് മലപ്പുറത്താണ്. ഇവിടെ അഞ്ച് പഞ്ചായത്തുകളേയുള്ളൂ. ജില്ലയിൽ കഴിഞ്ഞ 14 മുതൽ 17 വരെയാണ് പ്രളയക്കെടുതി നേരിട്ടത്. കിഴക്കൻ മേഖലയിലെ പുനലൂർ, പത്തനാപുരം താലൂക്കുകളിലുള്ള മിക്ക പഞ്ചായത്തുകളും പുനലൂർ നഗരസഭയും വെള്ളപ്പൊക്കത്തിലാണ്ടു. പുനലൂർ പട്ടണത്തിൽ ഭാഗികമായി വെള്ളംകയറി. പട്ടണത്തിന് ചുറ്റുമുള്ള ഒരു ഡസനോളം വാർഡുകളിൽ കെടുതിനേരിട്ടു. ഇവിടങ്ങളിൽനിന്ന് മൂന്നുനാലും ദിവസം കഴിഞ്ഞാണ് വെള്ളമിറങ്ങിയത്. ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിലും കുളത്തൂപ്പുഴ പഞ്ചായത്തിലെ റോസ്മലയും മൂന്നുദിവസംവരെ ഒറ്റപ്പട്ടു. പത്തനാപുരം താലൂക്കിൽ പത്തനാപുരം, പട്ടാഴി, വിളക്കുടി, തലവൂർ, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളും വെള്ളത്തിലായിരുന്നു. കല്ലടയാർ കടന്നുപോകുന്നതും ഇതിലെ വെള്ളം എത്തുന്നതുമായ ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും കെടുതി നേരിട്ടിരുന്നു. വെള്ളം കയറിയതും ഉരുൾപൊട്ടൽ സാധ്യതയുള്ളതുമായ പ്രദേശത്തെ ആളുകളെ മാറ്റിതാമസിപ്പിക്കാൻ 18 ക്യാമ്പുകൾ പുനലൂരിൽ തുറന്നിരുന്നു. കൃഷിയും റോഡ് അടക്കം മറ്റ് നിർമിതികൾക്കും നേരിട്ടനാശം കോടികളുടേതാണ്. ഇതെല്ലാം അവഗണിച്ചാണ് പട്ടികയിൽനിന്ന് ജില്ലയിലെ പഞ്ചായത്തുകളെ പൂർണമായി ഒഴിവാക്കിയത്. പ്രളയബാധിത പഞ്ചായത്തായി പരിഗണിക്കുന്നതിന് സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളാണ് ജില്ലയിലെ പഞ്ചായത്തുകളെ ഒഴിവാക്കാൻ ഇടയാക്കിയതെന്നാണ് ബന്ധപ്പെട്ട അധികൃതർ പറയുന്നത്. രണ്ടുദിവസമെങ്കിലും വെള്ളം കെട്ടിനിൽക്കുക, ഇതുമൂലം വീടുകൾ വാസയോഗ്യമല്ലാതാകുക തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ. അങ്ങനെയെങ്കിൽ പുനലൂർ പട്ടണത്തിലടക്കം മൂന്നുദിവസംവരെ വെള്ളം കെട്ടിനിന്നിരുന്നു. ഇതുകാരണം അഞ്ചുവീടുകൾ പൂർണമായും 103 എണ്ണം ഭാഗികമായും തകർന്നു. ഇതുപോലെ ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും നാശമുണ്ടായിട്ടും പഞ്ചായത്ത് വകുപ്പ് അവഗണിക്കുകയായിരുെന്നന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.