പുനലൂർ-പാലക്കാട് സൂപ്പർ ഡീലക്സ് നിർത്തലാക്കി

പുനലൂർ: കെ.എസ്.ആർ.ടി.സി പുനലൂർ ഡിപ്പോയുടെ അഭിമാന സർവിസായിരുന്ന പാലക്കാട് സൂപ്പർ ഡീലക്സ് നിർത്തലാക്കി. ഉണ്ടായിരുന്ന രണ്ടു ബസുകൾ എറണാകുളം, തിരുവനന്തപുരം ഡിപ്പോകളിലേക്ക് മാറ്റി. പുനലൂർനിന്ന് കൂടുതൽ ദൂരത്തിൽപോയിരുന്ന പാലക്കാട് ബസ് ഒന്നരവർഷം മുമ്പാണ് ആരംഭിച്ചത്. രാത്രി എട്ടേകാലിന് പുറപ്പെട്ടിരുന്ന ബസ് പത്തനംതിട്ട, കോട്ടയം, തൃശൂർ വഴി പുലർച്ചെ മൂന്നോടെ പാലക്കാട് എത്തും. തിരികെ രാവിലെ ആറിന് പുറപ്പെട്ട് വൈകീട്ട് പുനലൂരിൽ എത്തും. തിരക്കുള്ളപ്പോൾ ദിവസവും 22,000 രൂപവരെ വരുമാനമുണ്ടായിരുന്നു. എന്നാൽ, വരുമാനക്കുറവ് കണക്കിലെടുത്താണ് സർവിസ് തൽക്കാലത്തേക്ക് നിർത്തിയതെന്ന് പുനലൂർ ഡിപ്പോ അധികൃതർ പറഞ്ഞു. ബസുകളുടെ കുറവും ഓണത്തിരക്കും കാരണമാണ് ബസുകൾ മറ്റ് ഡിപ്പോയിലേക്ക് മാറ്റിയത്. സൂപ്പർ ഡീലക്സ് മാറ്റി സൂപ്പർ ഫാസ്റ്റോ ലിമിറ്റിഡ് സ്റ്റോപ് ഫാസ്റ്റോ ആക്കി സർവിസ് പുനരാരംഭിക്കാൻ ചീഫ് ഓഫിസിൽ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഉടൻ തീരുമാനം വരുമെന്നും അധികൃതർ സൂചിപ്പിച്ചു. എന്നാൽ, ഈ ഡിപ്പോയിൽനിന്നുണ്ടായിരുന്ന പല ദീർഘദൂര സർവിസുകളും നിർത്തിയതുപോലെ പാലക്കാട് ബസും നിർത്തിയതാെണന്നാണ് ജീവനക്കാരടക്കം പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.