കൊല്ലം: നഗരത്തിലെ അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു . കൊല്ലം അർച്ചന ആരാധന ജങ്ഷന് സമീപത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നിലെ പാർക്കിങ്ങാണ് ഗതാഗതതടസ്സം സൃഷ്ടിക്കുന്നത്. ഓണത്തിന് മുന്നോടിയായി ഈ ഭാഗങ്ങളിൽ പാർക്കിങ് പൂർണമായും നിരോധിക്കുമെന്ന സിറ്റി പൊലീസിെൻറ മുന്നറിയിപ്പ് നടപ്പായില്ല. നോ പാർകിങ്ങ് ബോർഡുകൾ സ്ഥാപിച്ചതല്ലാതെ തുടർനടപടികളുണ്ടായില്ല. ശുചീകരണം പൂര്‍ത്തിയായി; ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ച സ്‌കൂളുകള്‍ ഇന്ന് തുറക്കും കൊല്ലം: ജില്ലയില്‍ മഴക്കെടുതിയെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകള്‍ ബുധനാഴ്ച തുറക്കും. സ്‌കൂളുകളില്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ശുചീകരണം പൂര്‍ത്തിയാക്കി. 74 സ്‌കൂളുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഭൂരിഭാഗം ക്യാമ്പുകളില്‍നിന്നും ആളുകള്‍ കഴിഞ്ഞയാഴ്ച അവസാനത്തോടെ വീടുകളിലേക്ക് മടങ്ങിയിരുന്നു. നിലവില്‍ ഒരു സ്‌കൂളിലും ക്യാമ്പ് പ്രവര്‍ത്തിക്കുന്നില്ല. ടോയ്ലെറ്റുകള്‍ അണുവിമുക്തമാക്കുകയും കുടിവെള്ള ടാങ്കുകള്‍ ശുചീകരിക്കുകയും ചെയ്തു. ക്ലാസ് മുറികള്‍ ലോഷന്‍ ഉപയോഗിച്ച് കഴുകി. സ്‌കൂള്‍ പരിസരങ്ങളിലെ അജൈവ മാലിന്യങ്ങളും നീക്കം ചെയ്തു. ജില്ല പ്ലാനിങ് ഓഫിസര്‍ പി. ഷാജിക്കായിരുന്നു ശുചീകരണത്തിെൻറ ഏകോപനച്ചുമതല. തദ്ദേശഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, ശുചിത്വമിഷന്‍, പൊലീസ്, നാഷനല്‍ സര്‍വിസ് സ്‌കീം എന്നിവ സംയുക്തമായി നടത്തിയ ശുചീകരണത്തില്‍ സ്‌കൂളുകളിലെ അധ്യാപകരും പങ്കുചേര്‍ന്നു. ശുചീകരണം പൂര്‍ത്തിയായതായി കാണിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കിണര്‍ വെള്ളം പരിശോധിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിെൻറ സൗജന്യ സേവനം കൊല്ലം: പ്രളയ ബാധിത മേഖലകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയ കിണറുകളിലെ വെള്ളം ഉപയോഗയോഗ്യമാണോ എന്ന് സ്ഥിരീകരിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിെൻറ ജില്ല ലാബോറട്ടറിയുടെ സൗജന്യ സേവനം പ്രയോജനപ്പെടുത്താം. കിണര്‍ വെള്ളത്തിെൻറ സാമ്പിളുകള്‍ ഇവിടെ പരിശോധിക്കും. പ്രളയജലത്തില്‍ ഒഴുകിവന്ന ഖരമാലിന്യങ്ങളും വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി ഉപയോഗശൂന്യമായ വസ്തുക്കളും നിര്‍മാര്‍ജനം ചെയ്യുന്നതിനുവേണ്ട സാങ്കേതിക സഹായവും ബോര്‍ഡ് നല്‍കുന്നുണ്ട്. പ്ലാസ്റ്റിക്കും ഇ-മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളുമായി കലരാതെ പ്രത്യേകം ശേഖരിക്കണം. പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യുന്ന സ്ഥാപനങ്ങളുടെ വിവരങ്ങളും ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നുള്ള സീവേജ് സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുന്നതിന് ജില്ലയില്‍ ലഭ്യമായ ട്രീറ്റ്മെൻറ് പ്ലാൻറുകളുടെ വിശദാംശങ്ങളും ബോര്‍ഡ് നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.