കൊല്ലം: ചരിത്രം സൃഷ്ടിച്ച മാതൃകാ പുരുഷനായിരുന്നു അന്തരിച്ച മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയെന്ന് മുൻമന്ത്രി സി.വി. പത്മരാജൻ. ബി.ജെ.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച വാജ്പേയി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിെൻറ ചരിത്രത്തിൽ നിർണായകസ്ഥാനമാണ് വാജ്പേയിക്കുള്ളത്. അദ്ദേഹത്തിെൻറ ജീവചരിത്രം എഴുതിയാൽ അത് ഭാരതത്തിെൻറ ചരിത്രമാകും. എതിർപാർട്ടികളിെല നേതാക്കളുമായി ഹൃദ്യമായ ബന്ധമാണ് അദ്ദേഹം പുലർത്തിയിരുന്നതെന്നും പത്മരാജൻ പറഞ്ഞു. ജില്ല പ്രസിഡൻറ് ജി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ, ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, മുൻ എം.എൽ.എ എ. യൂനുസ്കുഞ്ഞ്, ബി.ഡി.ജെ.എസ് ജില്ല പ്രസിഡൻറ് എ. സോമരാജൻ, കേരള കോൺഗ്രസ് (പി.സി.തോമസ് വിഭാഗം) ജില്ല പ്രസിഡൻറ് ജി. വിശ്വജിത്ത്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി ജില്ല സെക്രട്ടറി ജ്യോതികുമാർ, നഗരസഭാ കൗൺസിലർ ഷൈലജ, ബി.ജെ.പി നേതാക്കളായ രാധാമണി, എം.എസ്. ശ്യാംകുമാർ, രാജി പ്രസാദ്, ജി. ഗോപകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.