* കരമനയാറിെൻറ തീരത്ത് ജാഗ്രത നിർദേശം * ഡാമിൽ ഇപ്പോൾ ജലനിരപ്പ് 109.01 മീറ്റർ * പരമാവധി സംഭരണശേഷി 110.5 മീറ്റർ തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്നതിനാൽ പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ വീണ്ടും ഉയർത്തി. കരമനയാറിെൻറ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പേപ്പാറ ഡാമിെൻറ രണ്ട് ഷട്ടറുകൾ നേരത്തെ തുറന്നിരുന്നു. വ്യാഴാഴ്ച രാവിലെ മുതൽ പെയ്യുന്ന മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നാണ് മൂന്നാമത്തെ ഷട്ടർ തുറക്കാനും മറ്റ് രണ്ടു ഷട്ടറുകൾ 50 മീറ്റർ കൂടി ഉയർത്താനും തീരുമാനിച്ചത്. നിലവിൽ 109.01 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഡാം പരിസരത്ത് ഇപ്പോഴും മഴ പെയ്യുന്നതായാണ് വിവരം. രാവിലെ ഒമ്പതിന് 108.99 മീറ്ററായിരുന്ന ജലനിരപ്പ് ഒരു മണിക്കൂർ കൊണ്ടാണ് 0.02 മീറ്റർ ഉയർന്നത്. 110.5 മീറ്ററാണ് പരമാവധി സംഭരണശേഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.