ജീവകാരുണ്യ സമ്മേളനം

കൊല്ലം: എസ്.എസ്. സമിതിയുടെ ജീവകാരുണ്യ സമ്മേളനവും സ്നേഹശബ്ദം മാസികയുടെ പുനഃപ്രകാശനവും 17ന് ഉച്ചക്ക് 2.30ന് പ്രസ്ക്ലബ് ഹാളിൽ നടക്കുമെന്ന് മാനേജിങ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സമ്മേളനം ഡോ. ബാബു പോൾ ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതി ജഡ്ജി ജ. സിറിയക് ജോസഫ് മാസിക ജില്ല കലക്ടർ ഡോ.എസ്. കാർത്തികേയന് നൽകി പുനഃപ്രകാശനം നിർവഹിക്കും. സമിതി എക്സിക്യൂട്ടിവ് ഡയറക്ടർ ഗോപിനാഥ് മഠത്തിൽ, കുരീപ്പുഴ സിറിൾ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.