ആര്യാട് ഗോപി പുരസ്​കാരം എസ്. മഹേഷ്‌കുമാറിന്​

കൊല്ലം: ആര്യാട് ഗോപിയുടെ സ്മരണക്കായി സ്മാരക ട്രസ്റ്റും കൊല്ലം പ്രസ് ക്ലബും സംയുക്തമായി ഏർപ്പെടുത്തിയ ദൃശ്യമാധ്യമ അവാർഡിന് മനോരമ ന്യൂസ് സീനിയർ റിപ്പോർട്ടർ എസ്. മഹേഷ്‌കുമാർ അർഹനായി. 18ന് രാവിലെ 10.30ന് കൊല്ലം പ്രസ് ക്ലബിൽ നടക്കുന്ന അനുസ്‌മരണസമ്മേളനത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡൻറ് ജയചന്ദ്രൻ ഇലങ്കത്ത്, സെക്രട്ടറി ജി. ബിജു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അനുസ്മരണസമ്മേളനം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. 10,001 രൂപയും ആർട്ടിസ്റ്റ് ആശ്രാമം സന്തോഷ് രൂപകൽപന ചെയ്ത ശിൽപവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് അവാർഡ്. തമിഴ്നാട്ടിലെയും കർണാടകയിലെയും ഗ്രാനൈറ്റ്, തുണി കച്ചവടക്കാർ കേരളത്തിലെ മൊത്ത വിതരണക്കാരുമായി ചേർന്ന് ജി.എസ്.ടി വെട്ടിപ്പ് നടത്തുന്നതിനെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോർട്ടാണ് അവാർഡിന് അർഹനാക്കിയത്. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം സി. വിമൽകുമാർ, ട്രസ്റ്റ് അംഗങ്ങളായ ലാലി വി. ആര്യാട്, അയ്യപ്പൻ കൃഷ്‌ണപിള്ള എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.