മലയോരമേഖലയിൽ മഴ ശക്തം; ഉരുൾപൊട്ടിയതായി അഭ്യൂഹം

കുളത്തൂപ്പുഴ: മഴ കിഴക്കൻ മലയോരമേഖലയിലും ശക്തമായി. രണ്ടുദിവസങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞിരുന്നതിനാൽ പുഴയിലും തോടുകളിലും ജലനിരപ്പ് ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ, ചൊവ്വാഴ്ച പുലർച്ച മുതൽ പെയ്ത മഴയുടെ ഫലമായി വൈകുന്നേരമായതോടെ കല്ലടയാറിലും കൈവഴികളായ തോടുകളിലും ജലനിരപ്പ് ഉയർന്നു കരകവിയുകയായിരുന്നു. കല്ലടയാറ്റിലും കിഴക്കൻമലയിൽ നിന്ന് ഉത്ഭവിക്കുന്ന തോടുകളിലും ചെമ്മണ്ണ് കലർന്ന വെള്ളം ഇരച്ചെത്തിയതോടെ ഉരുൾപൊട്ടിയെന്ന അഭ്യൂഹം പരന്നത് ഭീതി പടത്തി. രാത്രി വൈകിയും മഴക്ക് ശമനമുണ്ടായിട്ടില്ല. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.