മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ്​ ഒരാളെ കാണാതായി

അഞ്ചാലുംമൂട്: അഷ്ടമുടി കായലിൽ മത്സ്യബന്ധനത്തിന് പോയ സഹോദരന്മാരിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പ്രാക്കുളം സാമ്പ്രാണിക്കൊടിയിലാണ് സംഭവം. തൃക്കടവൂർ കുരീപ്പുഴ അയ്യൻകോയിക്കൽ ചിറ്റപ്പനഴികത്ത് കായൽവാരത്ത് പീറ്ററി​െൻറ മകൻ ആൻറണിയെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ സേവ്യർ രക്ഷപ്പെട്ടു. അഞ്ചാലുംമൂട് പൊലീസ്, ഫയർഫോഴ്സ്, മത്സ്യത്തൊഴിലാളികൾ എന്നിവർ കായലിൽ രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.