കൊല്ലം: 2018 ജനുവരി മുതൽ അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് സമാശ്വാസമായി സർക്കാർ 2000 രൂപയും 10 കിലോ അരിയും നൽകും. 17 മുതൽ 21 വരെ നിശ്ചിതകേന്ദ്രങ്ങളിൽ ധനസഹായവും സൗജന്യകൂപ്പണും വിതരണം ചെയ്യും. കൂപ്പൺ നൽകിയാൽ കൺസ്യൂമർ ഫെഡിെൻറ നിശ്ചയിക്കപ്പെട്ട സ്റ്റോറുകളിൽ നിന്ന് സൗജന്യമായി അരി ലഭിക്കും. ആനുകൂല്യ വിതരണ കേന്ദ്രങ്ങൾ: 17 (കല്ലമ്പലം ഇൻസ്പെക്ടർ ഓഫിസിെൻറ പരിധിയിലുള്ളവർക്ക്) -സഫയർ കല്ലമ്പലം, ശാസ്താ കാട്ടുപുതുശ്ശേരി, കെ.എസ്.സി.ഡി.സി. കിളിമാനൂർ, അംഗൻവാടി കോരാണി, മിെല്ലനിയം എക്സ്പോർട്ട്സ് പഴകുറ്റി, മൈഥിലി എക്സ്പോർട്ട്സ് വെമ്പായം. 17 (കൊട്ടിയം ഇൻസ്പെക്ടർ ഓഫിസ് പരിധി)- നടുവിലക്കര എൻ.എസ്.എസ് കരയോഗം കല്ലുവെട്ടാംകുഴി, ലൈബ്രറി ഹാൾ വെറ്റിലത്താഴം, ടേസ്റ്റി നട്ട്സ് നല്ലില, ലക്ഷ്മി ഒാഡിറ്റോറിയം പള്ളിമൺ, പ്രകാശ് എക്സ്പോർട്ട്സ് മൈലക്കാട്, കെ.എസ്.സി.ഡി.സി. കൊട്ടിയം, കെ.എസ്.സി.ഡി.സി. 18 (കുണ്ടറ ഓഫിസ് പരിധി)- കമ്യൂണിറ്റി ഹാൾ ഇളമ്പള്ളൂർ, സൺഫുഡ് കുരീപ്പള്ളി, അലഫ് പുനുക്കന്നൂർ, ചോതി വെള്ളിമൺ, വി.എൽ.സി ടിൻ ഫാക്ടറി ചന്ദനത്തോപ്പ്, പഞ്ചായത്ത് ഓഫിസ് പേരയം, പഞ്ചായത്ത് ഓഫിസ് പനയം, വി.എൽ.സി ചന്ദനത്തോപ്പ്. 18 (എഴുകോൺ ഓഫിസ് പരിധി) -സുരഭി ഒാഡിറ്റോറിയം നെടുമൺകാവ്, ഗവ.എൽ.പി.എസ് കരീപ്ര, എഴുകോൺ പഞ്ചായത്ത് ഒാഡിറ്റോറിയം, ഇമ്മാനുവൽ കാഷ്യൂ ഫാക്ടറി പുത്തൂർ. 19 (കൊട്ടാരക്കര ഓഫിസ് പരിധി) -ഗവ. ബോയ്സ് ഹൈസ്കൂൾ കൊട്ടാരക്കര, കൃഷ്ണ ഫാക്ടറി കിഴക്കേത്തെരുവ്, സെൻറ് മേരീസ് ഫാക്ടറി മൈലം, ഫൗസിയ കാഷ്യു ആവണീശ്വരം കുന്നിക്കോട്, ഇമ്മാനുവൽ ഫാക്ടറി ആലക്കൽ പുത്തൂർ. 19 (ആയൂർ ഓഫിസ് പരിധി) -മിനി സിവിൽ സ്റ്റേഷൻ കടയ്ക്കൽ, കരുകോൺ ബെഫി, ഇമ്മാനുവൽ ആയൂർ, സൺഫുഡ് അഞ്ചൽ, കാർമൽ ഇളമ്പൽ, അമ്പലക്കര നെല്ലിക്കുന്നം, കാർമൽ ഏറം, എം.എ.കെ. തോട്ടത്തറ, സുപ്രീം ഫാക്ടറി കുന്നിക്കോട്. 20 (ചവറ ഓഫിസ് പരിധി)- ജനതാ ലൈബ്രറി കല്ലേലിഭാഗം , ചിൽഡ്രൻസ് ഹോം മണപ്പള്ളി, ഗവ. എച്ച്.എസ്.എസ് അയ്യൻകോയിക്കൽ, അരീക്കാവ് അംഗൻവാടി അരിനല്ലൂർ, മൈനാഗപ്പള്ളി സർവിസ് സഹകരണ ബാങ്ക്. 20 (ഭരണിക്കാവ് ഓഫിസ് പരിധി) -കെ.എസ്.സി.ഡി.സി ഭരണിക്കാവ്, കെ.എസ്.സി.ഡി.സി കുന്നത്തൂർ, സുപ്രീം ഫാക്ടറി ചക്കുവള്ളി, കുമ്പളത്ത് ശങ്കുപ്പിള്ള ലൈബ്രറി കാരാളിമുക്ക്, ശൂരനാട് തെക്ക് പഞ്ചായത്ത് ഓഫിസ്, കടമ്പനാട് കെ.എൻ.എഫ് ഫാക്ടറി, പള്ളിക്കൽ പഞ്ചായത്ത് ഓഫിസ്, അടൂർ കോഓപറേറ്റിവ് കോളജ്, 20 (കായംകുളം ഓഫിസ് പരിധി) -കായംകുളം മുനിസിപ്പൽ ടൗൺ ഹാൾ, താമരക്കുളം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, കുറത്തിക്കാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, റവന്യൂ ഡിവിഷനൽ ഓഫിസ് ചെങ്ങന്നൂർ, സുപ്രീംഫാക്ടറി ആനയടി. 21 ന് (കൊല്ലം ഓഫിസ് പരിധി) - കെ.എസ്.സി.ഡി.സി അയത്തിൽ, കെ.എസ്.സി.ഡി.സി കല്ലുംതാഴം, മാർക്ക് ചന്ദനത്തോപ്പ്, ചാത്തന്നൂർ ഇൻസ്പെക്ടർ ഓഫിസിെൻറ പരിധിയിലുള്ളവർക്ക് മിൽക്ക് സൊസൈറ്റി ഓയൂർ, വി.എൽ.സി. കല്ലുവാതുക്കൽ, ചിറക്കര പഞ്ചായത്ത് ഓഫിസ്, വി.എൽ.സി ഇത്തിക്കര, വി.എൽ.സി. ഓടനാവട്ടം, ജാഹോഷ് ഓഡിറ്റോറിയം പൂയപ്പള്ളി, ക്യൂ.ഇ.ഇ. പാരിപ്പള്ളി, പൂതക്കുളം സർവിസ് സഹകരണ ബാങ്ക്, സൗത്ത് കേരള ഓയൂർ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.