ദേശീയപാതയിൽ മരം വീണ്​ ഗതാഗതം തടസ്സപ്പെട്ടു

കൊല്ലം: ദേശീയപാതയിൽ പാരിപ്പള്ളി കടമ്പാട്ടുകോണത്ത് മരം റോഡിലേക്ക് കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. സംഭവ സമയം റോഡിൽ വാഹനങ്ങളോ വഴിയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. പാരിപ്പള്ളി പൊലീസും പരവൂരിൽ നിന്ന് ഫയർഫോഴ്സ് സംഘവും എത്തി റോഡിൽ നിന്ന് മരം മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പൂതക്കുളത്തും ചിറക്കരയിലും മരം വീണ് വീടുകൾ തകർന്നു. ഉളിയക്കോവിൽ വിളപ്പുറത്ത് റോഡിലേക്ക് വീണ മരം കടപ്പാക്കടയിൽ നിന്നെത്തിയ അഗ്നിശമനസേന മുറിച്ചുമാറ്റി. ജില്ലതല സ്വാതന്ത്ര്യദിനാഘോഷം നടത്തേണ്ട ലാൽ ബഹദൂർ സ്റ്റേഡിയം വെള്ളത്തിൽ മുങ്ങി. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് കളയുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.