ജില്ലയിൽ വീണ്ടും ശക്തമായ മഴ

കൊല്ലം: ചെറിയ ഇടവേളക്ക് ശേഷം ശക്തമായി തിരിച്ചെത്തിയ മഴക്കൊപ്പം കാറ്റുകൂടി വീശിയതോടെ ജില്ലയിൽ പലയിടത്തും നാശം. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പി​െൻറ അടിസ്ഥാനത്തിൽ കലക്ടർ ജാഗ്രതാനിർദേശം നൽകി. ജില്ലയുടെ കിഴക്കൻപ്രദേശങ്ങളിലേക്കുള്ള രാത്രിയാത്ര പരമാവധി ഒ‍ഴിവാക്കണമെന്നും അറിയിച്ചു. ചൊവ്വാഴ്ച ഉച്ചക്കുശേഷം ശക്തമായ കാറ്റാണുണ്ടായത്. പിന്നാലെ തുള്ളിക്കൊരു കുടം പോലെ മഴയുമെത്തി. മിക്ക വീടുകളുടെയും മേൽക്കൂരയിലെ ഷീറ്റ് അടക്കം പറന്നുപോയി. കോരിച്ചൊരിഞ്ഞ മഴ താഴ്ന്നപ്രദേശങ്ങളെ വെള്ളത്തിലാക്കി. ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായി സജ്ജമാക്കിയ താൽക്കാലിക പന്തലി​െൻറ േമൽക്കൂരയിലെ ഷീറ്റുകൾ പറന്നുപോയി. കൊല്ലം ക്രിസ്‌തുരാജ് സ്കൂളി​െൻറ മേൽക്കൂരയിലെ ഷീറ്റുകളും ഇളകി പറന്ന് മാറി. നഗരത്തിലുൾപ്പെടെ പല വീടുകളുടെയും ടെറസിന് മുകളിൽ സ്ഥാപിച്ചിരുന്ന ഷീറ്റുകൾ ഇളകിത്തെറിച്ചു. മരശിഖരങ്ങൾ ദേശീയ പാതയിൽ ഉൾപ്പടെ പലയിടത്തും ഒടിഞ്ഞ് വീണു. തെന്മല പരപ്പാർ അണക്കെട്ടി​െൻറ വൃഷ്‌ടിപ്രദേശങ്ങളിൽ മഴ ശക്തി പ്രാപിച്ചതിനാൽ അണക്കെട്ടി​െൻറ മൂന്ന് ഷട്ടറുകളും 45 ൽ നിന്ന് 60 സ​െൻറീമീറ്ററിലേക്ക് ഉയർത്തി. എല്ലാ തയാറെടുപ്പുകളും സജ്ജമാക്കാൻ കലക്ടർ നിർദേശം നൽകി. തഹസിൽദാർ, വില്ലേജ് ഓഫിസർമാർ ഉൾെപ്പടെ രാത്രി ജാഗ്രത ശക്തമാക്കണമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.