കൊല്ലം: മോദിസര്‍ക്കാറും സംഘ്പരിവാര്‍ ശക്തികളും രാജ്യത്തിെൻറ സമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുകയും അതില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ജാതി, മത, പ്രാദേശിക വികാരങ്ങള്‍ ഇളക്കിവിട്ട് ജനങ്ങളെ തമ്മിലടിപ്പിക്കുകയും ചെയ്യുകയാണെന്നും എ.ഐ.ടി.യു.സി ജന.സെക്രട്ടറി അമര്‍ജിത് കൗര്‍. എ.ഐ.ടി.യു.സി ജില്ലപ്രവര്‍ത്തക കൺവെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറുംമുമ്പ് പറഞ്ഞ കാര്യങ്ങളിലൊന്നു പോലും മോദി നടപ്പാക്കിയില്ല. ഭൂമി ഉള്‍പ്പെെടയുള്ള പ്രകൃതി സമ്പത്തുകള്‍ കോര്‍പറേറ്റുകള്‍ കൊള്ളയടിക്കുകയാണ്. അവർക്കുവേണ്ടിയാണ് മോദിസര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും അവര്‍ പറഞ്ഞു. ജി. ലാലു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി കെ.പി രാജേന്ദ്രന്‍, വിജയന്‍ കൂനശ്ശേരി എന്നിവർ സംസാരിച്ചു. കാലവർഷക്കെടുതി: സി.പി.എം ഫണ്ട് ശേഖരണം 16ന് കൊല്ലം: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിൽ 16ന് ഫണ്ട് ശേഖരണം നടത്തുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.