തിരുവനന്തപുരം: ദേശീയതയെക്കുറിച്ച് പറയുകയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് എ.ഐ.ടി.യു.സി ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ജിത്ത് കൗര്‍. വര്‍ക്കേഴ്‌സ് കോഓഡിനേഷന്‍ കൗണ്‍സിലും വര്‍ക്കിങ് വിമണ്‍ ഫോറവും സംയുക്തമായി സംഘടിപ്പിച്ച തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സിവില്‍ സർവിസും പൊതുമേഖല സംവിധാനങ്ങളും തകര്‍ത്ത് രാജ്യത്തെ തൊഴില്‍ മേഖല സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുക മാത്രമല്ല, തൊഴിലവസരങ്ങളും സാമൂഹിക സുരക്ഷയും ഇല്ലാതാക്കുയും ചെയ്യുന്നു. പശുവും ബീഫും സംഘ്പരിവാറിന് സമൂഹത്തെ വിഭജിക്കാനും ഭയപ്പെടുത്താനും വോട്ട് നേടാനുമുള്ള ഉപാധികളാണ്. ആര്‍.എസ്.എസ് സമൂഹത്തില്‍ അസഹിഷ്ണുതയും അക്രമവും വളര്‍ത്തുകയാണ്. സ്വതന്ത്രമായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരെ വധിക്കുന്ന സാമൂഹികക്രമമാണ് രൂപപ്പെടുത്തുന്നതെന്നും അവർ പറഞ്ഞു. ഒാള്‍ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ജോസ് പ്രകാശ് അധ്യക്ഷതവഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, സി.പി.ഐ തിരുവനന്തപുരം ജില്ല സെക്രട്ടറി അഡ്വ. ജി.ആര്‍. അനില്‍, ജോയൻറ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്. വിജയകുമാരന്‍ നായര്‍, എ.ഐ.ബി.ഇ.എ ജനറല്‍ സെക്രട്ടറി കെ.എസ്. കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.