ഗ്രാറ്റ്വിറ്റി വിതരണത്തിനായി കാ​െപക്സിനും കാഷ്യൂ കോർപറേഷനും 21.5 കോടി

കൊല്ലം: കാഷ്യൂ കോർപറേഷ​െൻറയും കാപെക്സി​െൻറയും ഗ്രാറ്റ്വിറ്റി വിതരണത്തിനായി 21.5 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. 2011-12, 2012-13 വർഷങ്ങളിലെ ഗ്രാറ്റ്വിറ്റിയാണ് വിതരണം ചെയ്യുക. കാഷ്യൂ കോർപറേഷനിലെ 2000 തൊഴിലാളികൾക്കും കാെപക്സി​െൻറ 600ഓളം തൊഴിലാളികൾക്കും തുക ലഭിക്കും. കശുവണ്ടി മേഖലയിലെ തൊഴിലാളികളോടുള്ള അനുഭാവപൂർവമായ സർക്കാർ സമീപനത്തി​െൻറ ഭാഗമാണിതെന്ന്് മന്ത്രി വ്യക്തമാക്കി. സംസ്ഥാന കശുവണ്ടി കോർപറേഷന് പ്രവർത്തനമൂലധനം ഉൾപ്പെടെ വിവിധ കാര്യങ്ങൾക്കായി 240 കോടി രൂപ കഴിഞ്ഞ രണ്ടുവർഷം നൽകിയിട്ടുണ്ട്. കാെപക്സിന് ഇതേ കാലയളവിൽ 32 കോടി രൂപ നൽകി. 272 കോടി രൂപയാണ് രണ്ടു വർഷമായി നൽകിയത്. നടപ്പുവർഷം അടച്ചിട്ട ഫാക്ടറി തൊഴിലാളികൾക്ക് ഓണത്തോടനുബന്ധിച്ച് 2000 രൂപ ബോണസും 10 കിലോ അരിയും നൽകുന്നതിന് 9.88 കോടി രൂപ അനുവദിച്ചു. കാഷ്യൂ കോർപറേഷന് 12 കോടി രൂപയും കാെപക്സിന് നാലു കോടി രൂപയും ബോണസായി വിതരണം ചെയ്യും. കാഷ്യൂ ബോർഡുമായി ബന്ധപ്പെട്ട് 50 കോടി രൂപ പ്രവർത്തനമൂലധനമായി സർക്കാർ നൽകി. നടപ്പ് സാമ്പത്തിക വർഷം ഏകദേശം 100 കോടിയോളം രൂപയാണ് സർക്കാർ അനുവദിച്ചത്. മാതൃകകമ്പനികളായി കശുവണ്ടി മേഖലയിൽ പ്രവർത്തിക്കേണ്ട കാഷ്യൂ കോർപറേഷനും കാെപക്സിനും നൽകിയ തുകയും അടച്ചിട്ട ഫാക്ടറികളിലെ ക്ഷേമ പ്രവർത്തനത്തിനായി നൽകിയ തുകയും അടക്കം ഇതുവരെ 400 കോടിയോളം രൂപ സർക്കാർ നൽകിയതായി മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.