വീടിെൻറ പിൻവാതിൽ തകർത്ത് മോഷണം

കുണ്ടറ: വീടി​െൻറ പിൻവാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ മൂന്ന് പവനും എഴുപതിനായിരം രൂപയും മോഷ്ടിച്ചു. ഇടവട്ടം ചെറുമൂട് ശ്രീവിലാസം പുത്തൻവിട്ടിൽ പ്രഭാകരൻ ഉണ്ണിത്താ​െൻറ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ രാവിലെ ഉണർന്നപ്പോഴാണ് കതകുകൾ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽെപട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മേശയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. വീടുപണിക്കായി കാർഷിക വികസന ബാങ്കിൽ നിന്ന് വായ്പയെടുത്ത പണമാണ് നഷ്ടപ്പെട്ടത്. കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒന്നേകാൽ കിലോ കഞ്ചാവുമായി എൻജിനീയറിങ് വിദ്യാർഥി പിടിയിൽ കൊല്ലം: ഒന്നേകാൽ കിലോ കഞ്ചാവുമായി എൻജിനീയറിങ് വിദ്യാർഥി പിടിയിൽ. മയ്യനാട് താന്നി സൂനാമി ഫ്ലാറ്റ് ബ്ലോക്ക് നമ്പർ 44ൽ ജീവയെയാണ്(24) കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ ദിണ്ടിഗലിൽനിന്ന് സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിൽ വിൽപന നടത്തുന്നതിനായി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. താന്നി സൂനാമി ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. തമിഴ്നാട്ടിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിന് പഠിച്ചിരുന്ന സമയത്താണ് ഒപ്പം താമസിച്ചിരുന്നവരുടെയും മറ്റും പ്രേരണയാൽ കഞ്ചാവ് വലിക്കാൻ ആരംഭിച്ചതെന്നും കഞ്ചാവിന് അടിമപ്പെട്ടതിനാൽ വാങ്ങുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനുമുള്ള പണത്തിനാണ് വിൽപന ആരംഭിച്ചതെന്നും പ്രതി പറഞ്ഞു. ഒരുകിലോ കഞ്ചാവ് 9000 രൂപക്ക് തമിഴ്നാട്ടിൽനിന്ന് വാങ്ങി നാട്ടിലെത്തിച്ച് ചെറു പൊതികളാക്കി യുവാക്കൾക്കും വിദ്യാർഥികൾക്കുമായി വിൽപന നടത്തുകയായിരുന്നു ഇയാളുടെ രീതിയെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവൻറിവ് ഓഫിസർ ദിനേശ്, സിവിൽ എക്സൈസ് ഓഫിസർമാരായ ശരത്, ദിലീപ്കുമാർ, രഞ്ജിത്, ലാൽ, അനിൽ, ഡ്രൈവർ ആഷിക് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.