ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനം ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യദിനാശംസയിലാണ് മുഖ്യമന്ത്രി കേരളീയരോട് ദുരിതാശ്വാസ സഹായം അഭ്യർഥിച്ചത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം വന്നെത്തുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളും ജനങ്ങളും ഒന്നിച്ചുനിന്നാണ് ദുരന്തത്തെ അതിജീവിക്കുന്നത്. ഒന്നിച്ചുനിന്നാൽ ഏതു ദുരന്തത്തെയും നേരിടാമെന്ന സന്ദേശമാണ് പ്രളയകാലത്തെ ജനങ്ങളുടെ കൂട്ടായ്മ നൽകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമതികൾ കാര്യമായി സഹായമെത്തിക്കുന്ന ഘട്ടമാണിത്. ഏതു തുകയും ചെറുതല്ല, വലുതുമല്ല. ഈ ബോധത്തോടെ എല്ലാവരും സഹായിക്കണം. മതനിരപേക്ഷത നിലനിന്നാലേ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിൽക്കൂവെന്ന ചിന്ത ജനങ്ങളിൽ ഉണർത്താൻ സ്വാതന്ത്ര്യദിനാഘോഷം സഹായിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.