കഴക്കൂട്ടം: കാറ്റിലും മഴയിലും കഴക്കൂട്ടം, ശ്രീകാര്യം മേഖലയിൽ പരക്കെ നാശം. കാട്ടായിക്കോണത്ത് കൂറ്റന്‍മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. മുരുക്കുംപുഴയില്‍ റോഡില്‍നിന്ന മരം വൈദ്യുതി പോസ്റ്റിന് മുകളിൽ വീണ് വൈദ്യുതി വിതരണം നിലച്ചു. ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു. ശ്രീകാര്യം ഗാന്ധിപുരത്ത് തേക്കുമരം വൈദ്യുതിപോസ്റ്റിനുമേല്‍ വീണ് വൈദ്യുതി മുടങ്ങി. ചെറുവയ്ക്കലും രണ്ടിടത്ത് മരം വീണു. ദേശീയപാതയില്‍ പാങ്ങപ്പാറമുതല്‍ മംഗലപുരം വരെ പലയിടങ്ങളിലും മരച്ചില്ലകള്‍ ഒടിഞ്ഞുവീണു. കഴക്കൂട്ടം ഫയര്‍ഫോഴ്സ് എത്തിയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്. മഴയിലും കാറ്റിലും കഴക്കൂട്ടം, ശ്രീകാര്യം മേഖലയിലെ കാര്‍ഷികവിളകള്‍ക്ക് വ്യാപകമായി നാശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.