ശബരിമല നിറപുത്തരി ഘോഷയാത്രക്ക് സ്വീകരണം

പുനലൂർ: ശബരിമലയിലേക്ക് അച്ചൻകോവിൽ ക്ഷേത്രത്തിൽനിന്ന് കൊണ്ടുപോയ നിറപുത്തരി ഘോഷയാത്രക്ക് വിശ്വാസികൾ സ്വീകരണം നൽകി. അച്ചൻകോവിൽ ദേവസ്വംവക തമിഴ്നാട്ടിലെ മേക്കരയിലുള്ള വയലിൽ കൃഷി ചെയ്തത് കൂടാതെ വിശ്വാസികൾ സമർപ്പിച്ച നെൽകറ്റകളാണ് നിറപുത്തരിക്ക് ശബരിമലയിൽ എത്തിക്കുന്നത്. ചൊവ്വാഴ്ച പുലർച്ച അഞ്ചിന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡൻറ് പത്മകുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം നിറപുത്തരി ഏറ്റുവാങ്ങി. കോട്ടവാസൽ, മേക്കര, ചെങ്കോട്ട വഴി ആര്യങ്കാവിൽ എത്തിയ ഘോഷയാത്രക്ക് പലയിടത്തും സ്വീകരണം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.