കാറിടിച്ച്​ സ്വകാര്യബസ് ജീവനക്കാരൻ മരിച്ചു

കൊല്ലം: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസ് ജീവനക്കാരൻ കാറിടിച്ച് മരിച്ചു. ഡീസൻറ്മുക്ക് വെട്ടിലത്താഴത്ത് വീണാ ഭവനിൽ കുഞ്ഞുപിള്ളയുടെ മകൻ സതീശൻ പിള്ള (57)യാണ് മരിച്ചത്. ബുധനാഴ്ച പുലർച്ച 4.15ന് രാമൻകുളങ്ങരയിലായിരുന്നു അപകടം. പുലർച്ച ജോലിക്കായി രാമൻകുളങ്ങരയിലെ ബസ് ഷെഡിലേക്ക് പോവുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ ഒാടിച്ചിരുന്ന കോവളം സ്വദേശി രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സതീശൻ പിള്ളയുടെ ഭാര്യ: വനജ. മകൾ: വീണ. മരുമകൻ: നിർമൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.