കുളത്തൂപ്പുഴ: ഡ്യൂട്ടിക്കിടെ എസ്.ഐ അടക്കമുള്ള പൊലീസുകാർ മൃഗവേട്ട നടത്തിയ സംഭവത്തിൽ പൊന്മുടി പൊലീസ് സ്റ്റേഷനിലെ ജീപ്പ് വിട്ടുകിട്ടാൻ വനം വകുപ്പ് നടപടി ആരംഭിച്ചു. പൊന്മുടി സംരക്ഷിത വനമേഖലയിൽ പൊലീസ് ജീപ്പിലെത്തി മ്ലാവിനെ വേട്ടയാടി മാംസം കടത്തിയ സംഭവത്തിൽ േഗ്രഡ് എസ്.ഐ അയ്യൂബ്, സിവിൽ പൊലീസ് ഓഫിസർ രാജീവ്, ൈഡ്രവർ വിനോദ് എന്നിവരെ തിരുവനന്തപുരം റൂറൽ എസ്.പി അശോക് കുമാർ സസ്പെൻഡ് ചെയ്തിരുന്നു. തോക്കുമായി ഇവരോടൊപ്പമുണ്ടായിരുന്ന മടത്തറ കൊല്ലായിൽ സ്വദേശിയും പോസ്റ്റുമാസ്റ്ററുമായ മനുവിനെയും പിടികൂടാൻ കഴിഞ്ഞില്ല. എസ്.െഎയും രണ്ട് പൊലീസുകാരും അടക്കം നാലുപേർ ഒളിവിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസ് ജീപ്പ് വിട്ടുനൽകണമെന്നും ഉദ്യോഗസ്ഥർ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കാട്ടി ആഭ്യന്തര വകുപ്പിനും പോസ്റ്റൽ ഡിപ്പാർട്മെൻറ് അതോറിറ്റിക്കും വനം വകുപ്പ് തിരുവന്തപുരം ഡി.എഫ്.ഒ ബുധനാഴ്ച കത്തു നൽകി. പാലോട് വനമേഖലയിൽ കർശന പരിശോധനയുള്ള ഗോൾഡൻ വാലി വന സംരക്ഷണ സമിതി ചെക്പോസ്റ്റും ആനപ്പാറ വനം വകുപ്പ് ചെക്പോസ്റ്റും മറികടന്നാണ് വേട്ടയാടിയ മ്ലാവിനെ പൊലീസ് ജീപ്പിൽ പുറെത്തത്തിച്ചത്. പൊലീസ് ജീപ്പായതിനാലും ഉദ്യോഗസ്ഥർ യൂനിഫോമിലായിരുന്നതിനാലുമാണ് പരിശോധന കൂടാതെ പുറത്തേക്ക് കടത്തിവിട്ടതെന്നാണ് ചെക്പോസ്റ്റിലെ ജീവനക്കാരുടെ ഭാഷ്യം. സംഭവത്തിനു പിന്നിൽ ചെക്പോസ്റ്റിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.