പത്തനാപുരം(കൊല്ലം): 12കാരനായ ജ്യേഷ്ഠെൻറ തണലിലാണ് ഇൗ രണ്ടു കുരുന്നുകള്‍.പിതാവിനെയും മാതാവിനെയും കാണണമെന്ന് സഹോദരിമാര്‍ വാശിപിടിക്കുമ്പോള്‍ മനീഷിെൻറ കണ്ണുനിറയും. പിതാവ് ഒരിക്കലും തിരിച്ചുവരില്ലെന്ന് അവന് പറയാനാകുന്നില്ല, ജയിലിൽ കഴിയുന്ന മാതാവിനെക്കുറിച്ച് എന്തുപറയും? പ്രതീക്ഷയറ്റ് കൂരക്കുകീഴില്‍ തനിച്ചായിരിക്കുകയാണ് മൂന്നു കുരുന്നുസഹോദരങ്ങൾ. അഞ്ചല്‍ അഗസ്ത്യക്കോട് ചരുവിളവീട്ടില്‍ രാജന്‍ -മഞ്ജു ദമ്പതികളുടെ മക്കളാണ് മനീഷും മഞ്ജിമയും (ഏഴ്) മഞ്ജലിയും (ആറ്). പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് ജയിലിലായതോടെയാണ് ജീവിതം ഇവര്‍ക്കു മുന്നില്‍ ചോദ്യചിഹ്നമായത്. 11 ദിവസം മുമ്പാണ് പിതാവ് രാജെന (45) പത്തനാപുരത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ആത്മഹത്യയാെണന്ന് കരുതിയ മരണം പൊലീസ് അന്വേഷണത്തില്‍ കൊലപാതകമാെണന്ന് തെളിഞ്ഞു. സംഭവത്തില്‍ മഞ്ജുവിനെയും കിളിമാനൂർ സ്വദേശി അജിത്തിനെയും അറസ്റ്റ് ചെയ്തു. മാതാവ് ജയിലിലായതോടെ കുരുന്നുകള്‍ അനാഥരായി. പുനലൂരിലുള്ള രാജെൻറ സഹോദരി ഉഷയുടെ സംരക്ഷണയിലാണ് കുട്ടികള്‍ ഇപ്പോള്‍. മനീഷ് ആറാം ക്ലാസിലും, മഞ്ജിമ രണ്ടിലും മഞ്ജലി ഒന്നാം ക്ലാസിലുമാണ്. കുട്ടികളെ രാജൻ ജീവനുതുല്യം സ്നേഹിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പുലരുംമുമ്പേ പിതാവും മാതാവും ജോലിക്ക് പോകുമ്പോള്‍ കുഞ്ഞനുജത്തിമാരെ കുളിപ്പിച്ച് ഒരുക്കി സ്കൂളില്‍ വിട്ടിരുന്നത് മനീഷായിരുന്നു. രണ്ടാഴ്ചയായി വീട്ടില്‍ നടന്ന പ്രശ്നങ്ങളൊന്നും രണ്ടുപേർക്കും അറിയില്ല. പിതാവ് മരിച്ചു എന്നറിയാം. എന്നാല്‍, മാതാവ് എവിടെയാണെന്നറിയില്ല. സ്വന്തമായി വസ്തുവോ വീടോ ഇവര്‍ക്കില്ല. വിദ്യാഭ്യാസവും തുടര്‍ന്നുള്ള ജീവിതവും വലിയചോദ്യചിഹ്നമായി നിൽക്കുകയാണ് ഇൗ കുഞ്ഞുങ്ങൾക്കു മുന്നിൽ. അശ്വിൻ പഞ്ചാക്ഷരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.