മൃതദേഹം മാറിയ മോർച്ചറിയുമായി ആശുപത്രിക്ക് ബന്ധമില്ല -താലൂക്കാശുപത്രി സൂപ്രണ്ട്

കൊട്ടാരക്കര: കൊട്ടാരക്കരയിൽ മൃതദേഹം മാറിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ താലൂക്ക് ആശുപത്രിക്ക് ബന്ധമില്ലെന്നും ആശുപത്രി വളപ്പിലെ സ്വകാര്യ മോർച്ചറിയിലുണ്ടായ പിഴവാണ് സംഭവത്തിന് കാരണമെന്നും താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ബിജു നെൽസൺ പത്രക്കുറിപ്പിൽ അറിയിച്ചു. ലയൺസ് ക്ലബി​െൻറ ഉടമസ്ഥതയിലുള്ള സ്വകാര്യ മോർച്ചറി ഇവിടെനിന്ന് മാറ്റണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെടുകയും നിയമപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. കോടതി ഉത്തരവി​െൻറ പിൻബലത്തിലാണ് സ്വകാര്യ മോർച്ചറി താലൂക്ക് ആശുപത്രി വളപ്പിൽ പ്രവർത്തിച്ചുവരുന്നത്. ഇവിടെ ഉണ്ടായ പിഴവുകൾക്ക് താലൂക്ക് ആശുപത്രി അധികൃതരോ ആരോഗ്യവകുപ്പ് അധികൃതരോ ഉത്തരവാദികളല്ലെന്നും ഡോ. ബിജു നെൽസൺ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.