കൊല്ലം: കുളത്തൂപ്പുഴ കൃഷിഭവനിലെ ഫണ്ട് വിതരണ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് തടവും പിഴയും. കുളത്തൂപ്പുഴ കൃഷി ഓഫിസറായിരുന്ന തിരുവനന്തപുരം ഭഗവതി നഗർ അജന്ത ഭവനിൽ അജയ്ചന്ദ്ര, അഗ്രികൾച്ചർ അസിസ്റ്റൻറായിരുന്ന കുളത്തൂപ്പുഴ കണ്ടൻചിറ രാജേഷ് ഭവനിൽ പൊന്നമ്മ എന്നിവർക്ക് രണ്ട് വർഷം കഠിന തടവും 40,000 രൂപ പിഴയുമാണ് തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി അജിത്കുമാർ വിധിച്ചത്. 2004-2005ൽ വരൾച്ച ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സർക്കാർ അനുവദിച്ച 12 ലക്ഷം രൂപയുടെ വിനിയോഗത്തിലാണ് ക്രമക്കേട്. 834 കർഷകർക്ക് തുക നൽകാനായിരുന്നു അനുമതി. പരാതിയെ തുടർന്ന് വിജിലൻസ് ഡയറക്ടറുടെ ഉത്തരവിൽ മിന്നൽ പരിശോധന നടത്തി. യഥാർഥ തുക ഗുണഭോക്താവിന് നൽകിയില്ലെന്ന് കണ്ടെത്തി. വ്യാജ രസീത് ചമച്ചതിനും അപേക്ഷിക്കാത്തവരുടെയും മരിച്ചവരുടെയും പേരിൽ തുക മാറിയെടുത്തതിനും തെളിവ് കിട്ടി. കൊല്ലം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ കെ. അശോക് കുമാറിെൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.