തിരുവനന്തപുരം: കരകൗശല കോർപറേഷനിൽ ഹെൽപ്പർ തസ്തികയിൽ അംഗപരിമിതന് മൂന്ന് വർഷത്തെ ബോണ്ട് ഒപ്പിട്ടാൽ മാത്രം നിയമനം നൽകാമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് കരകൗശല വികസന കോർപറേഷൻ എം.ഡിക്കാണ് നിർദേശം നൽകിയത്. ചേർത്തല വയലാർ ദീപക് ഭവനിൽ പി.വി. ദീപുമോെൻറ പരാതിയിലാണ് നടപടി. കമീഷൻ പി.എസ്.സിയിൽനിന്ന് വിശദീകരണം വാങ്ങിയിരുന്നു. 500 രൂപ മുദ്രപത്രത്തിൽ മൂന്നുവർഷം ജോലി ചെയ്യാമെന്ന് വ്യവസ്ഥ ചെയ്യുന്ന കരാർ ഒപ്പിടണമെന്ന് കോർപറേഷൻ നിബന്ധനെവച്ചതായി പരാതിക്കാരൻ അറിയിച്ചു. 70 ശതമാനം ബധിരതയുള്ള പരാതിക്കാരന് ലാസ്റ്റ് േഗ്രഡ് സർവൻറ്, ലോവർ ഡിവിഷൻ ക്ലർക്ക് ലിസ്റ്റുകളിൽ റാങ്കുണ്ട്. ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും കോർപറേഷൻ വഴങ്ങുന്നില്ല. കോർപറേഷൻ നിലപാട് അനീതിയാണെന്ന് കമീഷൻ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.