വായ്പ തട്ടിപ്പ് കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം സി.പി.എം ഏരിയ കമ്മിറ്റിയംഗത്തി​െൻറ ഭാര്യ, മകൾ എന്നിവർക്കുൾ​െപ്പടെയാണ്​ ജാമ്യം ലഭിച്ചത്​

കൊല്ലം: വ്യാജരേഖ ഉപയോഗിച്ച് 9.5 ലക്ഷത്തി​െൻറ ബാങ്ക് വായ്‌പ തട്ടിയെടുത്ത കേസിലെ പ്രതികൾക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സി.പി.എം അഞ്ചാലുംമൂട് ഏരിയ കമ്മിറ്റിയംഗമായിരുന്ന എസ്. ശശിധര​െൻറ ഭാര്യ ജയശ്രീ, മകൾ ഇന്ദുജ എന്നിവരടക്കം അഞ്ച് പേർക്കാണ് ജാമ്യം അനുവദിച്ചത്. കാവനാട് കുരീപ്പുഴ ശ്രീനഗർ 52 കൊരട്ടവിള വീട്ടിൽ ആമിന മോഹന​െൻറ പരാതിയിൽ ഇവർക്കെതിരെ ശക്തികുളങ്ങര പൊലീസ് കേസെടുത്തിരുന്നു. ജയശ്രീയും മകളും ബന്ധുക്കളും ആമിനയും അടങ്ങുന്ന സംഘത്തിന് വിപഞ്ചിക കാഷ്യൂ യൂനിറ്റ് തുടങ്ങാൻ മൂന്നര വർഷം മുമ്പാണ് സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യയുടെ ശക്തികുളങ്ങര ശാഖ 9.5 ലക്ഷം രൂപയുടെ വായ്‌പ അനുവദിച്ചത്. ബാങ്ക് രേഖകളിൽ ആമിനയുടെ തിരിച്ചറിയൽ രേഖകൾ ഉണ്ടെങ്കിലും ഒപ്പ് വ്യാജമായിരുെന്നന്നാണ് പരാതി. ജൂൺ 25ന് സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ ശക്തികുളങ്ങര ശാഖയിൽ നിന്ന് വായ്‌പ തിരിച്ചടയ്‌ക്കണമെന്നാവശ്യപ്പെട്ട് ആമിന മോഹനനെ വിളിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. 2014ൽ തയ്യൽ തൊഴിലാളികൾക്കുള്ള വ്യക്തിഗത വായ്‌പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ജയശ്രീ ആമിനയിൽനിന്ന് തിരിച്ചറിയൽ രേഖകൾ വാങ്ങിയിരുന്നു. കുടുംബശ്രീ ഭാരവാഹിയായിരുന്ന ഇവർ രേഖകളുടെ പകർപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ആമിന പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യം ലഭിക്കാൻ പൊലീസ് അവസരം ഒരുക്കുെന്നന്ന് ആരോപിച്ച് ആമിന ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലും കൊല്ലം കലക്ടറേറ്റിലും കുടുംബാംഗങ്ങൾക്കൊപ്പമെത്തി പ്രതിഷേധിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.