കൊല്ലം: ദേശീയ വിരവിമുക്തിദിനമായ 10ന് ജില്ലയിലെ ഒന്നുമുതല്‍ 19 വയസ്സുവരെയുള്ള 589081 കുട്ടികള്‍ക്ക‌് വിരനശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കുമെന്ന‌് ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. കൃഷ്ണവേണി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗുളികകൾ നൽകാനുള്ള എല്ലാനടപടികളും ജില്ലയിൽ പൂർത്തീകരിച്ചുകഴിഞ്ഞു. സ്‌കൂളുകളിലും അങ്കണവാടികളിലുമാണ് ഗുളികകള്‍ വിതരണംചെയ്യുക. അന്ന‌് ഗുളിക ലഭിക്കാത്ത കുട്ടികള്‍ക്ക് സമ്പൂര്‍ണ വിരവിമുക്ത ദിനമായ 17ന് നല്‍കും. പാർശ്വഫലമില്ലാത്ത ഗുളികയാണിത‌്. ശരീരത്തിൽ പതിനായിരക്കണക്കിന‌് വിരകൾ ഉള്ളവരിൽ അവ ചാകുന്നതിനാൽ ചില അസ്വസ്ഥതകൾ ഉണ്ടാകുമെങ്കിലും അതിൽ ആശങ്കപ്പെടേണ്ടതില്ലെന്നു േഡാ. കൃഷ‌്ണവേണി പറഞ്ഞു. ജില്ല ഭരണകൂടം, വിദ്യാഭ്യാസവകുപ്പ്, സാമൂഹികനീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹായത്തോടെയാണ് ആരോഗ്യവകുപ്പ് വിരവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മുഴുവന്‍ കുട്ടികളും മരുന്ന് കഴിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ സ‌്കൂൾ അധികൃതർക്ക‌് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട‌്. ജില്ലതല ഉദ‌്ഘാടനം 10ന‌് പകൽ 1.30ന‌് നീരാവിൽ എസ‌്.എൻ.ഡി.പി.വൈ.എച്ച‌്.എസ‌്.എസിൽ മേയർ വി. രാജേന്ദ്രബാബു നിർവഹിക്കും. വാർത്തസമ്മേളനത്തിൽ മാസ‌് മീഡിയ ഓഫിസർ ഗീതാമണി അന്തർജനം, ലിസി യോഹന്നാൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.