ഇ.എസ്​.ഐ ആശുപത്രി പൂട്ടി ജീവനക്കാർ പോയി, പ്രതിഷേധക്കാർ മെഡിക്കൽ ഓഫിസറെ തടഞ്ഞുവെച്ചു

(ചിത്രം) കുണ്ടറ: വാഹന പണിമുടക്കി​െൻറ പേരിൽ കേരളപുരം ഇ.എസ്.ഐ ആശുപത്രി ചൊവ്വാഴ്ച ഉച്ചക്കുശേഷം പ്രവർത്തിക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി. ആശുപത്രി പൂട്ടി ജീവനക്കാർ പോയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ബുധനാഴ്ച രാവിലെ മെഡിക്കൽ ഓഫിസറെ ഉപരോധിച്ചു. അഞ്ച് ഡോക്ടർമാരും ഓഫിസ് സ്റ്റാഫ് ഉൾപ്പെടെ 18 പേരും ജോലി ചെയ്യുന്ന ആശുപത്രിയാണ് പൂട്ടിയിട്ടത്. കൈ ഒടിഞ്ഞ് ചികിത്സക്കെത്തിയ സ്ത്രീയും കാൻസർ രോഗിയായ മറ്റൊരു സ്ത്രീയും ഉൾപ്പെടെ പതിനഞ്ചോളം രോഗികൾ ആശുപത്രി സേവനം കിട്ടാതെ മടങ്ങിപ്പോയതായി സമരക്കാർ ആരോപിച്ചു. വാഹന പണിമുടക്കായതിനാൽ ജീവനക്കാർ എത്തിയില്ലെന്ന വിശദീകരണമാണ് അധികൃതരിൽ നിന്നുണ്ടായത്. പകുതിയോളം ജീവനക്കാർ ആശുപത്രിവളപ്പിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്നവരാണ്. ചൊവ്വാഴ്ച ആശുപത്രിയിൽ എത്താതിരുന്ന ജീവനക്കാരി ഹാജർ പുസ്തകത്തിൽ ഒപ്പിട്ടത് സമരക്കാർ എത്തിയപ്പോൾ ചുരണ്ടി മായ്ച്ചതായും ആരോപണം ഉയർന്നു. ഇ.എസ്.ഐ റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഗ്ലാസ്റ്റിൻ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിക്കുകയും നിയമനടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. കോൺഗ്രസ് പെരിനാട് മണ്ഡലം പ്രസിഡൻറ് നിസാമുദ്ദീൻ, ഗ്രാമപഞ്ചായത്തംഗം ബി. ജ്യോതിർനിവാസ്, ബിന്ദു ജയരാജ്, കോൺഗ്രസ് ഭാരവാഹികളായ ദീപക് ശ്രീശൈലം, സനൂപ്, സിയാദ് ചാലുവിള, ബിജു, ഷാജഹാൻ, ആശാരാജ്, സനൂപ്, സജീർ, പ്രകാശ് എല്ലുകുഴി, ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി. മഠത്തിൽ വാസുദേവൻ പിള്ള ചരമവാർഷികം (ചിത്രം) ഓച്ചിറ: തഴവ ബി.ജെ.എസ്.എം മഠത്തില്‍ ഹയര്‍സെക്കൻഡറി സ്‌കൂളി​െൻറ സ്ഥാപകന്‍ മഠത്തില്‍ വാസുദേവന്‍പിള്ളയുടെ ചരമവാര്‍ഷികാചരണവും അവാര്‍ഡുദാനവും ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സലീം അമ്പീത്തറ അധ്യക്ഷത വഹിച്ചു. ഡോ. ചേരാവള്ളി ശശി അനുസ്മരണ പ്രഭാഷണം നടത്തി. പ്രഥമ പ്രവാസി സാഹിത്യ പുരസ്‌കാര ജേതാവ് എ.എം. മുഹമ്മദിന് 33,333 രൂപയും ഫലകവും അടങ്ങുന്ന മഠത്തില്‍ വി. വാസുദേവന്‍പിള്ള സ്മാരക പുരസ്‌കാരവും സിവില്‍ സർവിസ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ നാലാം റാങ്ക് നേടിയ എസ്. ശ്രുതിക്ക് 11,111 രൂപയും ഫലകവും അടങ്ങുന്ന അവാർഡും മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ കൈമാറി. ഉണ്ണി കുശസ്ഥലി പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. പഞ്ചായത്ത് പ്രസിഡൻറുമാരായ എസ്. ശ്രീലത, അയ്യാണിയ്ക്കല്‍ മജീദ്, എൻ. കൃഷ്ണകുമാർ, അൻസാർ എം. മലബാർ, ബിജു പാഞ്ചജന്യം, അനിൽ വാഴപ്പള്ളി, എ. ഗോപിനാഥൻപിള്ള, എ.എ. അമീൻ, അനിൽ പുലിതിട്ട, എം. ദീപ്തി, സ്‌കൂള്‍ മാനേജര്‍ ചന്ദ്രമണി‍, ബി.പി. മീനാകുമാരി, കെ. ഉണ്ണികൃഷ്ണപിള്ള, ടി.എല്‍. സബിത, അനിൽ വയ്യാങ്കര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.