ഫെസ്​റ്റിവല്‍ ഓണ്‍ ഡെമോക്രസി: വാഹനങ്ങൾക്ക്​ നിയന്ത്രണം

തിരുവനന്തപുരം: കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഉദ്ഘാടന ചടങ്ങിലെത്തുന്നവരുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവും. ആറിന് രാവിലെ 11ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രത്യേക ക്ഷണിതാക്കളുടെയും വി.ഐ.പികളുടെയും വാഹനങ്ങള്‍ ആളെ ഇറക്കിയശേഷം അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് മുതല്‍ നിയമസഭ മ്യൂസിയം വരെയുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്യണം. മീഡിയ വാഹനങ്ങള്‍ സ്റ്റേഡിയം ഗേറ്റ് വഴി പ്രവേശിച്ച് ഫയര്‍ സ്റ്റേഷന്‍ മുതല്‍ ബയോപാര്‍ക്ക് വരെ പാര്‍ക്ക് ചെയ്യണം. മറ്റ് വാഹനങ്ങള്‍ സ്പീക്കര്‍ ഗേറ്റ് വഴി അകത്ത് പ്രവേശിച്ച് ലൈബ്രറി ഗേറ്റിന് സമീപം ആളെ ഇറക്കി തിരികെ ബ്രിഗേഡ് ഗേറ്റുവഴി പുറത്തിറങ്ങി മ്യൂസിയം, കനകക്കുന്ന്, എല്‍.എം.എസ് കോമ്പൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. പ്രത്യേക ക്ഷണിതാക്കള്‍ രാവിലെ 10.30ന് മുമ്പ് ഹാളിലെത്തണം. ബാഗ്, കുട, മൊബൈല്‍ ഫോണ്‍, ക്യാമറ എന്നിവ കൊണ്ടുവരാന്‍ പാടില്ല. ആറിന് ചടങ്ങ് അവസാനിക്കുന്നതുവരെ പൊതുജനങ്ങള്‍ക്ക് നിയമസഭ സമുച്ചയത്തിലും നിയമസഭ മ്യൂസിയത്തിലും പ്രവേശനം ഉണ്ടാവില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.