ഓച്ചിറ: ജില്ല പഞ്ചായത്ത്, ഓച്ചിറ പഞ്ചായത്ത്, ജില്ല മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തുന്ന തെരുവുനായ് നിയന്ത്രണ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഏഴിന് നടക്കും. രാവിലെ 10ന് ഓച്ചിറ മൃഗാശുപത്രിയില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി ഉദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിയ്ക്കല്‍ മജീദ് അധ്യക്ഷത വഹിക്കും. മൊബൈല്‍ ടവര്‍ നിര്‍മാണത്തിനെതിരെ പ്രതിഷേധം കരുനാഗപ്പള്ളി: കോഴിക്കോട് എസ്.എന്‍.വി.എല്‍.പി.എസ് സ്‌കൂളിന് സമീപം ജനവാസകേന്ദ്രത്തില്‍ മൊബൈല്‍ ടവർ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കൗണ്‍സിലിെൻറ അംഗീകാരം ഇല്ലാതെയാണ് ടവറിന് അനുമതിനൽകിയത്. വിഷയത്തിൽ മുഖ്യമന്ത്രിക്കും കലക്ടർക്കും പരാതി നല്‍കാന്‍ പ്രദേശവാസികളുടെ യോഗം തീരുമാനിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പനക്കുളങ്ങര സുരേഷ് അധ്യക്ഷത വഹിച്ചു. മുനമ്പത്ത് ഷിഹാബ്, കൗണ്‍സിലര്‍ ജി. സാബു, എസ്. ഉത്തമന്‍, ജലന്ധര്‍, രമണന്‍, ഭദ്രന്‍ എന്നിവര്‍ സംസാരിച്ചു. സ്വാതന്ത്ര്യ സംരക്ഷണജാഥക്ക് സ്വീകരണം നൽകി കൊല്ലം: എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റിയുടെ സ്വാതന്ത്ര്യ സംരക്ഷണജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണംനൽകി. ഓച്ചിറയിൽ നിന്നാണ് ജാഥ ആരംഭിച്ചത്. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ആർ. സജിലാൽ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ നൗഷാദ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.