കൊല്ലം: റോട്ടറി ഇൻറർനാഷനൽ കൊല്ലം റെസിഡൻസി ക്ലബിെൻറ ഭാരവാഹികളുടെ സ്ഥാനാരോഹണം കെ.എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറായി ബി. സന്തോഷ്, സെക്രട്ടറിയായി അച്ചുമഠം ജവാദ് ഹുസൈൻ, ട്രഷററായി ഇന്ദുശേഖർ എന്നിവർ ചുമതലയേറ്റു. സൗജന്യ ഹൃദയശസ്ത്രക്രിയ ആവശ്യമുള്ള സാമ്പത്തികമായി പിന്നോക്കംനിൽക്കുന്നവർ ക്ലബുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. പാലത്തറ പി.എച്ച് സെൻററിലെ കിടപ്പുരോഗികൾക്ക് ധനസഹായവും പുന്തലത്താഴം മീനാക്ഷിവിലാസം ഗവ.എച്ച്.എസ്.എസിന് പുരസ്കാരവും നൽകി. എൻ. പത്മകുമാർ, ഡി. സന്തോഷ്, മദനൻപിള്ള, ഷിബു, പ്രസന്നകുമാർ, ചന്ദ്രസേനൻ, ആദിക്കാട് മധു, ബാലകൃഷ്ണൻ നായർ, കെ.ബി. രഘുനാഥ്, അച്ചുമഠം ജവാദ്ഹുസൈൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.