കൊല്ലം: കെ.പി.സി.സി വിചാർവിഭാഗ് കൊല്ലം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യസമര ചരിത്രത്തെ ആസ്പദമാക്കിയുള്ള ക്വിസ്മത്സരം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനംചെയ്തു. ആസാദ് അഷ്ടമുടി അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ. ബിന്ദുകൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. ജില്ല ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ, കോയിവിള രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ, സിദ്ധിഖ്ഖാൻ എന്നിവർ സംസാരിച്ചു. വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ മത്സരത്തിൽ പെങ്കടുത്തു. മതസ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് അപലപനീയം കൊല്ലം: അവരവരുടെ മതാചാരമനുസരിച്ചുള്ള രീതിയിൽ ജീവിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നത് അപലപനീയമെന്ന് റാവുത്തർ ഫെഡറേഷൻ. കുമ്പസാരവും ശബരിമലയിലെ സ്ത്രീപ്രവേശന വിശ്വാസവും അതത് മതങ്ങളുടെ ആചാരാനനുഷ്ഠാനങ്ങളാണ്. അത് അങ്ങെനതന്നെ നിലനിർത്തേണ്ടത് സർക്കാറിെൻറയും കോടതികളുടെയും ബാധ്യതയാണെന്ന് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറൽസെക്രട്ടറി ചുനക്കര ഹനീഫ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് നൗഷർ റാവുത്തർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശൂരനാട് സൈനുദ്ദീൻ, ഒ.കെ. ഹാലിദ്, ഷിബുറാവുത്തർ, സുനിൽ റാവുത്തർ, ഹുമയൂൺ, പള്ളിമുക്ക് നിസാം, അൻസർ ചിന്നക്കട, എം.കെ. സലിം, തങ്കപ്പറാവുത്തർ, മുഹമ്മദ് ഖുറേഷി, പണയിൽ ഷംസുദ്ദീൻ, അർത്തിയിൽ നിസാർ, സുബൈർ എന്നിവർ സംസാരിച്ചു. അനുശോചിച്ചു ചവറ: ചവറ മുസ്ലിം ജമാഅത്ത് സെക്രട്ടറിയായും പ്രസിഡൻറായും വിവിധ സ്കൂളുകളിൽ പ്രഥാനാധ്യാപകനായും സേവനമനുഷ്ഠിച്ച കുന്നിക്കോട്ട് വീട്ടിൽ അബ്ദുൽ ഹമീദിെൻറ നിര്യാണത്തിൽ ചവറ മുസ്ലിം കൾചറൽ അസോസിയേഷൻ (സി.എം.സി.എ) കമ്മിറ്റി അനുശോചിച്ചു. സി.എം.സി.എ കൺവീനർ എ.കെ ലൈജു അധ്യക്ഷത വഹിച്ചു. സുജയ് മുഹമ്മദ്, എൻ.എസ് ഫൈസൽ, ദീൻഷാ മണ്ണേൽ, സുനീർ, അജീംഷ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.