തിരുവനന്തപുരം: കേരള സർക്കാർ സഹകരണവകുപ്പിെൻറ കീഴിലുള്ള മുട്ടത്തറ എൻജിനീയറിങ് കോളജിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് തിങ്കളാഴ്ച 11 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ള വിദ്യാർഥികൾക്ക് അന്നേദിവസം അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ ഹാജരായി അഡ്മിഷൻ എടുക്കാം. വിവരങ്ങൾക്ക് www.cemuttathara.org െവബ്സൈറ്റിലോ, 9447004094, 9895533264 നമ്പറിലോ ബന്ധപ്പെടുക. അലുമ്നി സംഗമം തിരുവനന്തപുരം: കൊല്ലം ശ്രീനാരായണ കോളജിലെ ട്രിവാൻഡ്രം അലുമ്നി സംഗമം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കവടിയാറിൽ നടന്ന ചടങ്ങിൽ ജില്ലയിൽ നിന്നുള്ള പൂർവവിദ്യാർഥികളായ 130ഓളം പേർ പങ്കെടുത്തു. ആദരിക്കൽ ചടങ്ങ് ശശിതരൂർ എം.പി ഉദ്ഘാടനം ചെയ്തു. ഗുരുവന്ദനം, കലാപരിപാടികൾ എന്നിവയും നടന്നു. ഡബിങ് ആർട്ടിസ്റ്റ് പ്രഫ.അലിയാർ, മിമിക്രി ആർട്ടിസ്റ്റ് കൊല്ലം സിറാജ് എന്നിവർ പങ്കെടുത്തു. മുൻ പി.എസ്.സി അംഗം കായിക്കര ബാബു അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് ശ്രീധരൻ , ഷാജിപ്രഭാകരൻ, ഡോ.ബോസ്, വിമൽ പ്രകാശ്, പി.എസ്. ജ്യോതി കുമാർ എന്നിവർ പങ്കെടുത്തു. സർക്കാർ ആശുപത്രികളിലെ അടിമപ്പണി അവസാനിപ്പിക്കണം -കെ.ജി.എച്ച്.ഇ.എ തിരുവനന്തപുരം: അടിസ്ഥാനവിഭാഗം ജീവനക്കാരെ അടിമകളായി കണ്ട് ജോലി ചെയ്യിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേരള ഗവ. ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ (കെ.ജി.എച്ച്.ഇ.എ). ജീവനക്കാരുടെ ജോലി സംബന്ധിച്ചും കോട്ടിനെ സംബന്ധിച്ചും സർക്കാർ ഉത്തരവ് ഉണ്ടായിട്ടും അധികാരികൾ അത് കാറ്റിൽപറത്തുന്നു. വനിത ജീവനക്കാരുടെ യൂനിഫോം പരിഷ്കരിച്ച് അവർക്ക് ചുരിദാർ ധരിക്കാനും അതോടൊപ്പം ഒാവർേകാട്ടും ധരിക്കുന്നതിനായി സർക്കാർ 2017ൽ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇൗ ഒാർഡർ അനുസരിച്ച് യൂനിഫോം ധരിച്ച് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാരെ മിക്ക സർക്കാർ ആശുപത്രിയിെലയും മേലധികാരികളുടെ നേതൃത്വത്തിൽ പരിഷ്കരിച്ച യൂനിഫോം ധരിക്കാൻ പാടില്ല എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുകയാണെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് സി.എ. കുമാരി അധ്യക്ഷത വഹിച്ചു. ജോയൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സുകേശൻ ചൂലിക്കാട്, െക.ജി.എച്ച്.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറി വിളവൂർക്കൽ മോഹനൻ, സംസ്ഥാന ട്രഷറർ േജാസഫ് രാജ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സുഷമ, സലോമി ചന്ദ്രശേഖരൻ, കൃഷ്ണൻ, രമേശൻ, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.