തിരുവനന്തപുരം: കെപ്കോയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, തൊഴിൽദിനങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി പേട്ടയിലെ കെപ്കോ ആസ്ഥാനമന്ദിരത്തിലേക്ക് കേരള സ്റ്റേറ്റ് ഫാം വർക്കേഴ്സ് യൂനിയെൻറ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ തൊഴിലാളികൾ പ്രകടനവും പ്രതിഷേധ ധർണയും നടത്തി. ജില്ല സെക്രട്ടറി എം. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി. എസ്. നായിഡു അധ്യക്ഷത വഹിച്ചു. പട്ടം ശശിധരൻ, സുനിൽ മതിലകം, അശോകൻ, വിജയൻ, അജൻ എന്നിവർ സംസാരിച്ചു. സുനു സ്വാഗതവും കാട്ടാക്കട ജയകുമാർ നന്ദിയും പറഞ്ഞു. ജില്ല കയര്‍ വ്യവസായ മേഖല ബോണസ് ചര്‍ച്ച ചൊവ്വാഴ്ച തിരുവനന്തപുരം: ജില്ലയിലെ കയര്‍ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് ഓണത്തിന് നല്‍കേണ്ട ബോണസ് സംബന്ധിച്ച് ഉല്‍പാദകരുടെയും തൊഴിലാളി പ്രതിനിധികളുടെയും സംയുക്തയോഗം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ചേരും. ചിറയിന്‍കീഴ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ജില്ല ലേബര്‍ ഓഫിസറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മേഖലയിലെ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് ലേബര്‍ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.