ഗുരുജയന്തി; ക്രമീകരണങ്ങൾ ഒരുക്കും

കഴക്കൂട്ടം: ശ്രീനാരായണ ഗുരുവി​െൻറ ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തിൽ 25, 26, 27 തീയതികളിൽ നടക്കുന്ന 164ാമത് ഗുരുജയന്തിആഘോഷങ്ങൾക്ക് ക്രമീകരണങ്ങൾ ഒരുക്കാൻ നഗരസഭ മേയർ വി.കെ. പ്രശാന്തി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ആഘോഷത്തി​െൻറ മുന്നോടിയായി ചെമ്പഴന്തിയും പരിസരപ്രദേശങ്ങളും ശുചീകരണം നടത്താനും പി.ഡബ്ല്യു.ഡി, നഗരസഭ റോഡുകളുടെ അറ്റകുറ്റപ്പണി നടത്താനും തെരുവുവിളക്കുകൾ കത്തിക്കാനും വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തി. ആഘോഷദിനങ്ങളിൽ ഭക്തർക്ക് ചെമ്പഴന്തിയിൽ എത്തിച്ചേരാൻ കെ.എസ്.ആ.ര്‍.ടി.സി പ്രത്യേക സർവിസുകള്‍ നടത്തും. റോളർ സ്‌കേറ്റിങ് പരിശീലകർക്കായി ഓറിയേൻറഷൻ പ്രോഗ്രാം കഴക്കൂട്ടം: കേരളത്തിലെ റോളർ സ്‌കേറ്റിങ് പരിശീലകർക്കായി മൂന്നു ദിവസത്തെ ഓറിയേൻറഷൻ പ്രോഗ്രാം സായി എൽ.എൻ.സി.പി.ഇയിൽ നടന്നു. കേരള റോളർ സ്‌കേറ്റിങ് അസോസിയേഷനുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽനിന്നായി 18 പേരാണ് പങ്കെടുത്തത്. പ്രിൻസിപ്പൽ ഡോ. ജി. കിഷോർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡൻറ് വെങ്കിട്ട നാരായണൻ, സെക്രട്ടറി സെബാസ്റ്റ്യൻ പ്രേം എന്നിവർ സംസാരിച്ചു. സ്പോർട്സ് മെഡിസിൻ, സ്പോർട്സ് സൈക്കോളജി, സ്പോർട്സ് മെതഡോളജി തുടങ്ങിയ വിഷയങ്ങളിൽ എൽ.എൻ.സി.പി.ഇയിലെ അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.