കൊട്ടാരക്കര: കഞ്ചാവ് കേസിലെ പ്രതിയെ എക്സൈസ്കാരെന്ന വ്യാജേന തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് മർദിച്ചവശനാക്കിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കരുനാഗപ്പള്ളി കെ.എസ് പുരം ആദിനാട് തെക്ക് പുത്തൻവീട്ടിൽ ഗുരുലാൽ (27), വള്ളിക്കുന്ന് രാമഞ്ചിറ കൊച്ചുവിള പടീറ്റതിൽ നസീർ (33- മുനീർ), കരുനാഗപ്പള്ളി ആലിൻകടവ് പുത്തൻവീട്ടിൽ ഷാൻ (24 -ഷാനു) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തോടെ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ പെരുംകുളം ബിജു ഭവനിൽ ബിജുവിനെ(48) എക്സൈസ് ഉദ്യോഗസ്ഥരെന്ന വ്യാജേന സംഘം കാറിൽ കയറ്റിക്കൊണ്ടുപോയി. മർദിച്ചവശനാക്കി ഒരു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ബിജു ഭാര്യയെ ഫോണിൽ വിളിച്ച് തട്ടിക്കൊണ്ടുപോയ വിവരം അറിയിച്ചു. വിലപേശലിൽ മോചന ദ്രവ്യം 40,000 രൂപക്ക് പറഞ്ഞുറപ്പിച്ചു. അന്നു രാത്രി 12ന് ഭരണിക്കാവ് സിനിമാപറമ്പ് പെട്രോൾ പമ്പിന് സമീപം ഭാര്യയുടെ കൈയിൽനിന്ന് പണം കൈപ്പറ്റി സംഘം ബിജുവിനെ വിട്ടയച്ചു. മർദനമേറ്റ് അവശനായ ബിജു കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയ ശേഷം താലൂക്കാശുപത്രിയിൽ ചികിത്സ തേടി. കാറിെൻറ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി ബി. അശോകെൻറ നിർദേശ പ്രകാരം കൊട്ടാരക്കര എസ്.ഐ സി.കെ. മനോജ്, കൊട്ടാരക്കര ഷാഡോ പൊലീസ് ടീം അംഗങ്ങളായ എസ്.ഐ ബിനോജ്, ആഷിർ കോഹൂർ, ഷാജഹാൻ, രാധാകൃഷ്ണപിള്ള, ശിവശങ്കരപ്പിള്ള, അജയകുമാർ, വിനോദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.