കൊല്ലം: ദിവസങ്ങളായി അവശതയിൽ കഴിഞ്ഞിരുന്ന തൃശൂർ അയ്യന്തോൾ ഓടലക്കാവ് അയ്യപ്പക്ഷേത്രത്തിന് സമീപം കായംകുളം ഹൗസിലെ 65 വയസ്സുള്ള രാവുണ്ണിക്ക് മനുഷ്യാവകാശ പ്രവർത്തകരുടെ ഇടപെടലിൽ വൈദ്യപരിശോധനക്ക് സാഹചര്യം ഒരുങ്ങി. കൊല്ലം കല്ലുവാതുക്കൽ മൂലക്കട ജങ്ഷന് സമീപം പ്രദീപിെൻറ പേരിലുള്ള ഒരേക്കർ ഭൂമിയും വീടും പ്ലൈവുഡ് കമ്പനിയും അടങ്ങുന്ന വസ്തുവിെൻറ സെക്യൂരിറ്റിയായി ഒരു മാസത്തിന് മുമ്പാണ് രാവുണ്ണി എത്തിയത്. കനറബാങ്കിെൻറ എറണാകുളം ശാഖയുടെ ജപ്തിനടപടി സ്വീകരിച്ച വസ്തുവിൽ തൃശൂരിലെ സ്വകാര്യ സെക്യൂരിറ്റി സർവിസിെൻറ സ്റ്റാഫായി എത്തിയ രാവുണ്ണി പരിസരവാസികളുമായി കൂടുതൽ അടുപ്പമില്ലാതെയാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തേക്കൊന്നും കാണാത്തതിനാൽ സംശയം തോന്നി അയൽപക്കത്തുള്ളവർ ഇദ്ദേഹം താമസിച്ചിരുന്ന ഇടുങ്ങിയ ഒറ്റമുറി തുറന്നുനോക്കിയപ്പോൾ വളരെയേറെ ക്ഷീണിതനായി കാണപ്പെട്ടു. വിവരം കേരള മനുഷ്യാവകാശ സംരക്ഷണസമിതി സംസ്ഥാന പ്രസിഡൻറ് അയത്തിൽ അൻസർ അറിയിച്ചതിെൻറ അടിസ്ഥാനത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ഷിബു റാവുത്തറും ജില്ല സെക്രട്ടറി കൊട്ടിയം ഹബീബും സ്ഥലത്തെത്തി പരിസരവാസികളുടെ സഹായത്തോടെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽനിന്ന് സബ് ഇൻസ്പെക്ടർ ശ്രീകുമാറും ആശുപത്രിയിലെത്തിയിരുന്നു. വിവരമറിഞ്ഞ് വൈകീട്ട് സെക്യൂരിറ്റി സർവിസിെൻറ ചുമതലക്കാർ സ്ഥലത്തെത്തി രാവുണ്ണിയെ ആംബുലൻസിൻ തൃശൂരിലേക്ക് കൊണ്ടുപോയി. കാെപക്സ് എം.ഡി യെ പുറത്താക്കണം - ബിന്ദുകൃഷ്ണ കൊല്ലം: അഴിമതി നടത്തി കാെപക്സിനെ നശിപ്പിക്കുന്ന എം.ഡിയെ പുറത്താക്കണമെന്ന് ബിന്ദുകൃഷ്ണ. കാെപക്സിൽ നടക്കുന്ന അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി നൽകിയിരുന്നു. അതേവിഷയം ഉന്നയിച്ച് ഇപ്പോൾ എൽ.ഡി.എഫ് ഘടകകക്ഷിയായ സി.പി.ഐ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. അഴിമതി കാണിക്കാൻ എം.ഡിക്ക് ധൈര്യം വരുന്നത് വകുപ്പ് മന്ത്രി സഹായിക്കുന്നതിനാലാണെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു. പി.എസ്.സിക്ക് വിട്ട പോസ്റ്റുകളിൽ താൽക്കാലികമെന്ന് പറഞ്ഞ് അവിഹിതനിയമനം നടത്തിയശേഷം അവരെ സ്ഥിരപ്പെടുത്തുന്ന നയത്തെ ബോർഡിൽ ചോദ്യം ചെയ്ത അംഗങ്ങളെ അസഭ്യം പറഞ്ഞ എം.ഡിയുടെ പേരിൽ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.